Sauditimesonline

HAMEED
അല്‍ഹസയിലെ മുന്‍ സാമൂഹിക പ്രവര്‍ത്തകന്‍ ഹമീദ് പൊന്നാനി അന്തരിച്ചു

ഇ ടി മുഹമ്മദ് ബഷീര്‍ എംപിക്ക് ദമ്മാമില്‍ സ്വീകരണം

ദമ്മാം: ഹൃസ്വ സന്ദര്‍ശനാര്‍ത്തം ദമ്മാമില്‍ എത്തിയ മുസ്ലിം ലീഗ് അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എംപിക്കും, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും പ്രമുഖ പത്രപ്രവര്‍ത്തതകനുമായ സി.പി സൈതലവിക്കും സൗദി കിഴക്കന്‍ പ്രവിശ്യ കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ ദമ്മാം കിംഗ് ഫഹദ് ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഉജ്ജ്വല സ്വീകരണം നല്‍കി.

കെ.എം.സി.സി സ്ഥാപക നേതാക്കളില്‍ പ്രമുഖനായ സി ഹാഷിം എഞ്ചിനീയറുടെ ഓര്‍മ്മപുസ്തകമായ യാ ഹബീബിയുടെ സൗദിതല പ്രകാശന പരിപാടിയില്‍ സംബന്ധിക്കാനാണ് നേതാക്കള്‍ ദമ്മാമില്‍ എത്തിയത്. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഡോ. സിദ്ധീഖ് അഹ്മദിന് നല്‍കി കൊണ്ട് പുസ്തകം പ്രകാശനം ചെയ്യും. സൗദി കെ.എം.സി. സി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോന്‍ ആലുങ്ങല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സി.പി സൈദലവി ഹാഷിം എഞ്ചിനീയര്‍ സ്മാരക പ്രഭാഷണം നിര്‍വ്വഹിക്കും.

മുഹമ്മദ് കുട്ടി കോഡൂര്‍, ആലികുട്ടി ഒളവട്ടൂര്‍, സിദ്ധീഖ് പാണ്ടി കശാല, മാലിക് മഖ്ബൂല്‍ ആലുങ്ങല്‍, റഹ്മാന്‍ കാരയാട്, കബീര്‍ കുണ്ടോട്ടി, ഒ.പി ഹബീബ്, കെ.പി ഹുസ്സൈന്‍ വേങ്ങര, ഫൈസല്‍ കൊടുമ, അറഫാത് ശംനാട്, മഹ്മൂദ് പൂക്കാട്, ബഷീര്‍ ആലുങ്ങല്‍, അലി ഊരകം എന്നിവര്‍ ന്നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top