Sauditimesonline

MEDIA ACADEMY
അതിരുകള്‍ കടന്ന അക്ഷര കൂട്ടായ്മ: മീഡിയ അക്കാദമിയുടെ പ്രവാസി മാധ്യമ ഡയറക്ടറി പ്രകാശനം

ചടയന്‍ ഗോവിന്ദന്‍ അനുസ്മരണം

റിയാദ്: സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന്റെ 27ആമത് ചരമവാര്‍ഷിക ദിനം കേളി ആചരിച്ചു. കേളി രക്ഷാധികാരി സമിതിയുടെ നേതൃത്വത്തില്‍ ബത്ത ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗവും കേളി പ്രസിഡന്റുമായ സെബിന്‍ ഇഖ്ബാല്‍ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു.

സാധാരണക്കാരുടെ ജീവിതം അങ്ങേയറ്റം ദുസ്സഹമാക്കുകയും, ഭരണഘടനാ സ്ഥാപനങ്ങളെ സംഘപരിവാര്‍ ഏജന്‍സികളാക്കി മാറ്റുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ പോരാട്ടം ശക്തിപ്പെടേണ്ടത് അനിവാര്യമാണ്. കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണനക്കെതിരെ കേരള സര്‍ക്കറിന് തന്നെ വീണ്ടും സമരത്തിന് ഇറങ്ങേണ്ട അവസ്ഥയാണ് നിലവില്‍ സംജാതമായിരിക്കുന്നത്. അതേ സമയം കേളത്തിലെ അല്‍ഡിഎഫ് സര്‍കാര്‍ ചടയന്‍ ഗോവിന്ദനെ പോലുള്ള നേതാക്കാന്‍ കാണിച്ചുതന്ന വഴികളിലൂടെ സര്‍വവ്വ മേഖലയിലെയും ജനതയെ ചേര്‍ത്ത് പിടിച്ച് നവ കേരളം കെട്ടിപ്പടുക്കാനുള്ള തീവ്ര ശ്രമത്തില്‍ മുന്നേറുകയുമാണെന്നും അനുസ്മരണത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരന്‍ കണ്ടോന്താര്‍, സുരേന്ദ്രന്‍ കൂട്ടായി, ഷമീര്‍ കുന്നുമ്മല്‍, ഫിറോഷ് തയ്യില്‍, ചന്ദ്രന്‍ തെരുവത്ത് കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, ട്രഷറര്‍ ശ്രീഷാ സുകേഷ് എന്നിവര്‍ അനുസ്മരിച്ചു സംസാരിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും, കേളി ട്രഷറര്‍ ജോസഫ് ഷാജി നന്ദിയും പറഞ്ഞു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top