Sauditimesonline

RAIN-PIC
റിയാദില്‍ മഴ, ശൈത്യം; അസീറിലും ദമ്മാമിലും ഓണ്‍ലൈന്‍ ക്ലാസ്

വന്‍കിട പദ്ധതികളില്‍ നിര്‍മ്മിത ബുദ്ധിയുടെ സ്വാധീനം; കെഇഎഫ് സെമിനാര്‍

റിയാദ്: അതിവേഗം കുതിക്കുന്ന സാങ്കേതിക വിദ്യകള്‍ അറിയുന്നതിനും പങ്കുവെയ്ക്കുന്നതിനും കേരള എഞ്ചിനിയേഴ്‌സ് ഫോറം (കെഇഎഫ്) റിയാദ് ചാപ്റ്റര്‍ സെമിനാര്‍ സംഘടിപ്പിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓട്ടോമേഷന്‍ സാങ്കേതിക വിദ്യ എന്നിവ വന്‍കിട പദ്ധതികളില്‍ ചെലുത്തുന്ന സ്വാധീനം എന്ന വിഷയത്തിലായിരുന്നു സെമിനാര്‍. റിയാദ് റാഡിസണ്‍ എയര്‍പോര്‍ട്ട് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കെഇഎഫ് അംഗങ്ങള്‍ പങ്കെടുത്തു. ഡോ. അബ്ദുള്‍നാസര്‍ വിഷയം അവതരിപ്പിച്ചു. പദ്ധതികള്‍ കൃത്യസമയം പൂര്‍ത്തിയാക്കി സമര്‍പ്പിക്കുന്നതിന് ഏറ്റവും മികച്ച ശ്രമം നടത്തുമെന്ന് സെമിനാറില്‍ പങ്കെടുത്ത എഞ്ചിനീയര്‍മാര്‍ പ്രതിജ്ഞ ചെയ്തു. വിഷയാവതാരകന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സിന്റെ (എഐ) നിലവിലെ പരിമിതികളും അതിന്റെ സാധ്യതകളും അദ്ദേഹം വിശദീകരിച്ചു. എഐ സഹായത്തോടെ ഭാവി സാങ്കേതിക വിദ്യകളില്‍ അധിഷ്ഠിതമായ എഞ്ചിനീയറിംഗ് നിര്‍മാണ പ്രവര്‍ത്തികളുടെ സാധ്യതകളും വിശദീകരിച്ചു. എഐ ആപ്പ് ജെമിനിയെ കുറിച്ച് മഹറൂഫ് ശൈലബുദ്ദീന്‍ സംസാരിച്ചു. ജെന്‍ എഐ എന്ന വിഷയം അന്‍ഫസ് ഹസനും മൈക്രോസോഫ്റ്റ് എക്‌സലില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സിന്റെ പ്രായോഗിക വശങ്ങള്‍ അഫ്താബുറഹ്മാനും അവതരിപ്പിച്ചു.

കെഇഎഫ് ന്റെ നാള്‍വഴികളും പ്രവര്‍ത്തനങ്ങളും വൈസ് പ്രസിഡന്റ് ആഷിക് പാണ്ടികശാല അധ്യക്ഷ ഭാഷണത്തില്‍ വിശദീകരിച്ചു. വിഷയാവതരണം നടത്തിയവര്‍ക്ക് നൗഷാദലി കായല്‍മടത്തില്‍ ഉപഹാരം സമ്മാനിച്ചു. കെഇഎഫ് എക്‌സിക്യൂട്ടീവ് അംഗം സുബിന്‍ റോഷന്‍ സ്വാഗതവും ഷാഹിദ് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top