Sauditimesonline

6 MLP KMCC LADIES0000
കെ.എം.സി.സി വനിതാ വിംഗ് 'വാര്‍ഷികോത്സവ്'

ജിഎംഎഫ് ദേശീയ ദിനാഘോഷം

റിയാദ്: ഗള്‍ഫ് മലയാളി ഫെഡറേഷന്‍ (ജിഎംഎഫ്) സൗദി ദേശീയ ദിനം ആഘോഷിച്ചു. കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും സന്തോഷം പങ്കുവെച്ചു. റിയാദ് മെട്രോയില്‍ സംഘ യാത്ര നടത്തി ഓണാഘോഷവും ഒരുക്കി. മലാസിലെ അല്‍ മാസ് റെസ്റ്ററെന്റിന് സമീപം നടന്ന പരിപാടി ജിഎംഫ് ചെയര്‍മാന്‍ റാഫി പാങ്ങോടും പ്രസിഡന്റ് ഷാജി മഠത്തലിന്റെയും സാന്നിധ്യത്തില്‍ സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കോട്ടുകാട് ഉദ്ഘാടനം ചെയ്തു.

മീഡിയ ഫോറം പ്രതിനിധി ജയന്‍ കൊടുങ്ങല്ലൂര്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഡോ. ആര്‍ ജയന്‍ചന്ദ്രന്‍, സലിം അര്‍ത്തില്‍, എഴുത്തുകാരി കമര്‍ബാനു എന്നിവര്‍ പ്രസംഗിച്ചു. അബ്ദുല്‍ അസീസ് പവിത്ര, ഷാജഹാന്‍ പാണ്ട, അഷറഫ് ചെല്ലമ്പാറ, ഹരികൃഷ്ണന്‍, സജീര്‍ ചിതറ, ഹിബ സലിം, നസീര്‍ കുമ്മിള്‍, ഉണ്ണി കൊല്ലം, മുന്ന അയൂബ്, ഷഫീഖ് കല്ലമ്പലം എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top