
റിയാദ്: കണ്ണൂര്‍ വിഭവങ്ങള്‍ റിയാദിലെ പ്രവാസികള്‍ക്ക് പരിചയപ്പെടുത്തി ‘രുചിമേള’. മലബാര്‍ രുചിപ്പെരുമ വിളംബഇം ചെയ്ത അന്‍പതിലേറെ വിഭവങ്ങള്‍ ഒരുക്കിയായിരുന്നു രുചിമേള. ഒ.ഐ.സി.സി റിയാദ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയാണ് പരിപാടി ഒരുക്കിയത്. ബദിയ മക്ക റോഡ് എക്‌സിറ്റ് 26ലെ മാര്‍ക്ക് ആന്റ് സേവ് ഹൈപ്പര്‍ മാര്‍ക്കറ്റ് മാളിലായിരുന്നു മേള.

വിവിധതരം ചായ, കാപ്പി, ജ്യൂസുകള്‍, ഉന്നക്കായ, ഇറച്ചിപ്പത്തില്‍, മുട്ടമാല, കുമ്പളങ്ങ പത്തില്‍, ചിക്കന്‍ ചീസി ബണ്‍, ബ്രെഡ് പോക്കെറ്റ്, എലാഞ്ചി എന്നിവ കൂടാതെ ഡിന്നര്‍ വിഭവങ്ങളായ ബീഫ് വരട്ടിയത്, ചിക്കന്‍ മൊഞ്ചത്തി, മോഹന്‍ലാന്‍ ചിക്കന്‍ ഫ്രൈ, കക്കറൊട്ടി, ചിരട്ടപുട്ട്, വെളിച്ചെണ്ണ പത്തിരി, ചപ്പാത്തി, പൊറോട്ട, പത്തിരി, ദോശ, വെള്ളയപ്പം, പുട്ട് തുടങ്ങി വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ ഫുഡ്സ്റ്റാളില്‍ ഒരുക്കിയിരുന്നു. വ്യത്യസ്ത ആകൃതിയിലും നിറത്തിലും രുചിയിലുമുള്ള ഭക്ഷണവിഭവങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തവരെ ആകര്‍ഷിച്ചു.

അല്‍ റയാന്‍ ഇന്റര്‍നാഷണല്‍ ക്ലിനിക് ഡയറക്ടര്‍ മുഷ്താഖ് അലി മുഖ്യ അതിഥി ആയിരിന്നു. മാര്‍ക്ക് സേവ് സ്‌റ്റോര്‍ ജനറല്‍ മാനേജര്‍ അഷ്‌റഫ് തലപ്പാടി, മാര്‍ക്കറ്റിംഗ് ഓപ്പറേഷന്‍ മാനേജര്‍ അനീസ് കക്കാട്ട്, മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ ദുല്‍ഫിക്കര്‍, സി.എം ഗ്രൂപ്പ് പ്രതിനിധി വിപിന്‍, ശിഹാബ് കൊട്ടുകാട്, ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാടുകുന്ന്, മുന്‍ പ്രസിഡന്റ്മാരായ കുഞ്ഞികുമ്പള, അബ്ദുല്ല വല്ലാഞ്ചിറ, സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി, യഹിയ കൊടുങ്ങല്ലൂര്‍ സുരേഷ് ശങ്കര്‍, മജീദ് ചിങ്ങോലി, റഹ്മാന്‍ മുനമ്പത്ത്, മൃദുല വിനീഷ്, ഷാനവാസ് മുനമ്പത്ത്, പുഷ്പരാജ് എന്നിവരടക്കം സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

ഒ.ഐ.സി.സി കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഹരീന്ദ്രന്‍ കയറ്റുവള്ളി ഔദ്യോഗിക പരിപാടി നിയന്ത്രിച്ചു. സെന്‍ട്രല്‍ കമ്മിറ്റി സീനിയര്‍ പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് ആമുഖ പ്രസംഗം നടത്തി. പ്രസിഡന്റ് സന്തോഷ് ബാബു അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഖാദര്‍ മോച്ചേരി പാചക വിജയികളെ പ്രഖ്യാപിച്ചു. മെഗാ നറുക്കെടുപ്പില്‍ നിയാദ് റഹ്മാന്‍ ഹാഷിം, സാജ് റെഡ്ഢി എന്നിവര്‍ ജേതാക്കളായി. നസീം നസീര്‍ അവതാരകനായിരിന്നു. വൈസ് പ്രസിഡന്റ് അബ്ദുല്‍ മുനീര്‍ സ്വാഗതവും അഷ്‌കര്‍ വി.സി നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





