Sauditimesonline

1 AL WAFA
ദമ്മാം ഹൈപ്പര്‍ അല്‍ വഫയില്‍ 'അഞ്ഞൂറി'ന്റെ ആഘോഷം

റിയാദില്‍ രാജ്യാന്തര ഫാല്‍ക്കണ്‍ ലേലം; 25 രാജ്യങ്ങളില്‍നിന്ന് അപൂര്‍വയിനം പക്ഷികള്‍

റിയാദ്: സൗദി അറേബ്യയില്‍ രാജ്യാന്തര ഫാല്‍ക്കണ്‍ മേളക്ക് തുടക്കം. റിയാദ് മല്‍ഹാമിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഫാല്‍ക്കണ്‍സ് ആസ്ഥാനത്താണ് മേള. അപൂര്‍വയിനം ഫാല്‍ക്കണ്‍ പക്ഷികളെ വളര്‍ത്തുന്ന ബ്രീഡര്‍മാരുടെ ലേലം, പ്രദര്‍ശനം എന്നിവ മേളയുടെ ഭാഗമായി നടക്കും. ഇരുപത്തിയഞ്ച് രാജ്യങ്ങളിലെ 70പതിലധികം ഫാള്‍ക്കണ്‍ വളര്‍ത്തുകേന്ദ്രങ്ങളുടെ പനങ്കാളിത്തമാണ് മേളയെ ശ്രദ്ധേയമാക്കുന്നത്. ഫാള്‍ക്കണ്‍ പക്ഷികളുടെ പ്രജനനവും പരിചരണവും പ്രോത്സാഹിപ്പിക്കുന്നതിനാണ് സൗദി ഫാള്‍ക്കണ്‍സ് കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മേള സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 25 വരെ നീണ്ടുനില്‍ക്കുന്ന മേളയില്‍ രാജ്യാന്തര രംഗത്തെ പ്രമുഖ ഫാല്‍ക്കണ്‍ വളര്‍ത്തു കേന്ദ്രങ്ങളില്‍ നിന്നുള്ള അപൂര്‍വയിനം പക്ഷികള്‍ അണിനിരക്കും.

ഏഷ്യ, പശ്ചിമേഷ്യ, യൂറോപ് എന്നിവിടങ്ങളിലെ വിവിധ ജ്യങ്ങള്‍ക്ക് പുറമെ അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍ നിന്നുളള ഫാള്‍ക്കണുകളെ മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വളര്‍ത്തുകേന്ദ്രങ്ങള്‍, ഫാല്‍ക്കണ്‍ പ്രേമികള്‍, വാങ്ങാനെത്തുന്നവര്‍ എന്നിവര്‍ക്കായി തത്സമയ ലേലമാണ് ളേയിലെ മുഖ്യ ആകര്‍ഷണം. കഴിഞ്ഞ വര്‍ഷം ഒരു ഫാള്‍ക്കണ്‍ 12 ലക്ഷം റിയാലിനാണ് ലേലത്തില്‍ വിറ്റത്. ഒരു കോടി 29 ലക്ഷം റിയാലിന്റെ ഫാള്‍ക്കണുകളെ ലേലത്തില്‍ വില്‍ക്കുകയും ചെയ്തു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ലേലത്തില്‍ പങ്കെടുക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്നവരുടെ പങ്കാളിത്തം കുറഞ്ഞിട്ടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. വേട്ടയാടലിനും പരിചരണത്തിനുമായി ഉപയോഗിക്കുന്ന ഫാല്‍ക്കണ്‍റി ഉപകരണങ്ങളുടെ പ്രദര്‍ശനവും നടക്കുന്നുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top