Sauditimesonline

Saudi times_W35cm X H20 cm-01
തണലൊരുക്കി കെഎംസിസി: സുരക്ഷാ പദ്ധതി എട്ടാം വര്‍ഷത്തിലേക്ക്; അംഗത്വ പ്രചാരണത്തിന് തുടക്കം

അബ്ദിയ ഷഫീനയുടെ ‘ഘൂര്‍ബ’ പ്രകാശനം

ഷാര്‍ജ: റിയാദില്‍ പ്രവാസിയായ അബ്ദിയ ഷഫീനയുടെ നോവല്‍ ‘ഘുര്‍ബ’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ പ്രകാശനം ചെയ്തു. സംവിധായകന്‍ ഷാജി അസീസ് നോവല്‍ പ്രകാശനം നിര്‍വ്വഹിച്ചു. എഴുത്ത്കാരനും വ്യവസായ പ്രമുഖനുമായ സുലൈമാന്‍ മതിലകം ഏറ്റുവാങ്ങി. പ്രവാസത്തിന്റെ കനല്‍ വഴികളിലൂടെ സഞ്ചരിക്കുന്ന യുവാവിന്റെ പൊളളുന്ന ജീവിതാനുഭവങ്ങളാംണ് നോവലിന്റെ ഇതിവൃത്തം.

സിനി ആര്‍ട്ടിസ്റ്റ് ദേവിക അവതാരികയായിരുന്നു. ബഷീര്‍ തിക്കൊടി പുസ്തകപരിചയം നടത്തി. നാസര്‍ നാഷ്‌കൊ, ഹണി ഭാസ്‌കര്‍, ടി ആര്‍ അജയന്‍, ഷഹനാസ്, ഗീത മോഹന്‍, ഹരിതം പബ്ലിഷേഴ്‌സ് എംഡി പ്രതാപന്‍ തായാട്ട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഇര്‍ഷാദ് ഇക്ബാല്‍, അഷ്‌റഫ് കച്ചേരി ഷഹീദാ നാസര്‍, അഡ്വ. ഷാഹിദ തുടങ്ങി നിരവധിപേര്‍ സന്നിഹിതരായിരുന്നു. പുസ്തകോത്സവത്തിന്റെ ആദ്യ ആഴ്ചയില്‍ മുഴുവന്‍ കോപ്പികളും വിറ്റഴിഞ്ഞ ‘ഘുര്‍ബ’യുടെ രണ്ടാം എഡിഷന്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് പ്രസാധകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top