
മദീന: തേങ്ങലോടെയാണ് അവര്‍ പ്രവാചക പളളിയിലെത്തിയത്. ഇന്ത്യന്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ദുരന്തത്തില്‍ മരിച്ച 46 പേരുടെ മയ്യിത്ത് മസ്ജിദുന്നബവിയില്‍. മയ്യിത്ത് നമസ്‌കാരത്തിന് ഇമാം ശൈഖ് അബ്ദുല്‍ ബാരി അല്‍ തുബൈത്തിയുടെ നേതൃത്വം. ജന്നത്തുല്‍ ബഖ്ഇലേക്കു മയ്യിത്ത് എടുത്തു. മയ്യിത്ത് സ്ട്രറ്റ്ചര്‍ താങ്ങി ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍. മറുപുറത്ത് ഭിന്നശേഷിക്കാരനായ കോണ്‍സല്‍ ജനറല്‍ അഹമ്മദ് ഖാന്‍ സൂരി. മരിച്ചവരോടുളള ആദരവും ബഹുമാനവുമാണ് ഏറ്റവും മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ചത്. ഇന്ത്യാ-സൗദി നയതന്ത്ര ചരിത്രത്തില്‍ ഇത്തരം ഒരു ദൃശ്യം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല.

തെലുങ്കാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീന്‍, എംഎല്‍എ മാജിദ് ഹുസൈന്‍ തെലുങ്കാന ഗവണ്‍മെന്റ് സെക്രട്ടറി ബി ഷഫിയുളള, ആന്ധ്രപ്രദേശ് ഗവര്‍ണര്‍ ജസ്റ്റിസ് എസ്. അബ്ദുള്‍ നസീര്‍, ഹജ് മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങി പ്രമുഖര്‍ മസ്ജിദുന്നബവിയില്‍ ഉണ്ടായിരുന്നു. മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ഇന്ത്യക്കാര്‍ മയ്യിത്ത് നിസ്‌കാരത്തിലും ഖബറടക്ക ചടങ്ങുകളിലും പങ്കെടുത്തു. എല്ലാവരുടെയും ചുണ്ടില്‍ ഒരേ മന്ത്രം മാത്രം. മാപ്പാക്കണമേ…കരുണ കാണിക്കണമേ…!

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






