Sauditimesonline

world malayalee
ഡബ്‌ളിയു.എം.എഫ് മാനവ സൗഹൃദം; ഭാരവാഹികള്‍ക്ക് ആദരവും ആഘോഷവും

കാരം കളിയില്‍ ആവേശപ്പൂരം; ടീം അപ്പോളോ ജേതാക്കള്‍

റിയാദ്: ഒഐസിസി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച മുഹമ്മദലി ഇളയൂര്‍, ശിഹാബ് മഞ്ചേരി മെമ്മോറിയല്‍ കാരം ടൂര്‍ണമന്റില്‍ ടീം അപ്പോളോ കോടശേരി ജേതാക്കള്‍. ടീം പാണ്ടിക്കാട് രണ്ടാം സ്ഥാനവും നേടി. ബത്ഹ സബര്‍മതിയില്‍ നടന്ന മത്സരത്തില്‍ 28 ടീമുകള്‍ മാറ്റുരച്ചു.

സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര ഉല്‍ഘാടനം ചെയ്തു. മലപ്പുറം ജില്ല പ്രസിഡന്റ് സിദ്ധീഖ് കല്ലുപറമ്പന്‍ അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ കമ്മിറ്റി അംഗങ്ങളായ നൗഫല്‍ പാലക്കാടന്‍, റസാഖ് പൂക്കോട്ടുംപാടം, സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ്മാരായ അമീര്‍ പട്ടണത്ത്, രഘുനാഥ് പറശ്ശിനിക്കടവ്, ജില്ല വര്‍ക്കിങ് പ്രസിഡന്റ് വഹീദ് വാഴക്കാട്, മീഡിയ കോര്‍ഡിനേറ്റര്‍ അലി അഹമ്മദ് ആസാദ്,

ഫൈസല്‍ തമ്പലകോടന്‍, അക്ബര്‍ ബാദുഷ, ബഷീര്‍ കോട്ടക്കല്‍, മുജീബ് സി ഡി, ഉണ്ണികൃഷ്ണന്‍ സി സി, ഷബീറലി, സലീം വാഴക്കാട്, അന്‍സാര്‍ നൈതല്ലൂര്‍,നാസര്‍ കല്ലറ, ഇസ്മായില്‍ നന്നമ്പ്ര, യാഖൂബ് കുണ്ടൂര്‍, ശറഫുദ്ധീന്‍ (കെഎംസിസി) നിഷാദ് കൊണ്ടോട്ടി, ഷാനവാസ് റോക്ലാന്‍ഡ് എന്നിവര്‍ സന്നിഹിതരായിരുന്നു. പ്രോഗ്രാം കണ്‍വീനര്‍ മുത്തു പാണ്ടിക്കാടിന്റെ നേതൃത്വത്തില്‍ ഉമര്‍ അലി അക്ബര്‍, ജംഷീര്‍ ചെറുക്കാട് എന്നിവര്‍ മത്സരം നിയന്ത്രിച്ചു.

ജില്ലാ പ്രസിഡന്റ് സിദ്ധീഖ് കല്ലുപറമ്പന്‍, സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് നവാസ് വെള്ളിമാട് കുന്ന് എന്നിവര്‍ ജേതാക്കള്‍ക്ക് മെഡലുകള്‍ സമ്മാനിച്ചു. ഗ്ലോബല്‍ കമ്മിറ്റി അംഗം യഹ്‌യ കൊടുങ്ങല്ലൂര്‍, സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ്‌റുമാരായ മുഹമ്മദലി മണ്ണാര്‍ക്കാട്, അമീര്‍ പട്ടണത്ത്, സെന്‍ട്രല്‍ കമ്മിറ്റി മുന്‍ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ എന്നിവര്‍ വിജയികള്‍ക്ക് പ്രശംസാ ഫലകം സമ്മാനിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ജംഷാദ് തുവ്വൂര്‍, വര്‍ക്കിംഗ് പ്രസിഡന്റ് വാഹീദ് വാഴക്കാട്, ജില്ല ട്രഷറര്‍ ഷറഫു ചിറ്റന്‍, അന്‍സാര്‍ നൈതല്ലൂര്‍, മുത്തു പാണ്ടിക്കാട്, അര്‍ഷാദലി എന്നിവര്‍ ക്യാഷ് പ്രൈസ് വിതരണം ചെയ്തു. ജില്ല ജനറല്‍ സെക്രട്ടറി ജംഷാദ് തുവ്വൂര്‍ സ്വാഗതവും ജില്ല ജോയിന്റ് ട്രഷറര്‍ ഷറഫു ചിറ്റന്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top