
റിയാദ്: പ്രവാസി വ്യവസായികള്‍ക്കിടയിലെ കുടിപ്പക ഗുരുതര കുറ്റകൃത്യങ്ങളിലേയ്ക്കും ആരോപണങ്ങളിലേയ്ക്കും നീങ്ങുന്നതില്‍ ആശങ്ക. പ്രവാസി വ്യവസായിയും ചാനല്‍ ചെയര്‍മാനുമായ ആലുങ്ങള്‍ മുഹമ്മദിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത വാര്‍ത്തയ്ക്കു പിന്നാലെയാണ് ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ സ്ഥാപകന്‍ വി പി മുഹമ്മദലിയെ പട്ടാമ്പിയില്‍ തട്ടിക്കൊണ്ടുപോയ സംഭവം.

ജിദ്ദയിലേയ്ക്കു മടങ്ങാന്‍ വണ്ടൂരില്‍ നിന്നു ഡ്രൈവറോടൊപ്പം സഞ്ചരിക്കുന്നതിനിടെ പട്ടാമ്പിയിലാണ് തോക്കു ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമി സംഘം വി പി മുഹമ്മദലിയെ തട്ടിക്കൊണ്ടു പോയത്. മൂന്നു ഇന്നോവ കാറിലെത്തിയെ ഗുണ്ടാ സംഘം വി പി മൃഹദാലി സഞ്ചരിച്ച കാറിന്റെ ഗ്‌ളാസ് ചുറ്റികയും ഇരുമ്പു ദണ്ഡും ഉപയോഗിച്ച് തകര്‍ത്തു. ബലമുപയോഗിച്ച് പുറത്തിറക്കിയ മുഹമ്മദാലിയെ മറ്റൊരു കാറില്‍ കൊണ്ടുപോവുകയായിരുന്നു. മുഹമ്മദലിയോടൊപ്പം ഡ്രൈവര്‍ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. ഇയാര്‍ ചാലിശ്ശേരി പൊലീസ് സ്‌റ്റേഷനിലാണ്.

നാല്പതു വര്‍ത്തിലേറെയായി ജിദ്ദയില്‍ പ്രവാസിയാണ് വി പി മുഹമ്മദലി. ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ സ്ഥാപിച്ചും അല്‍ റയാന്‍ മെഡിക്കല്‍ ഗ്രൂപ്പിന് കീഴില്‍ പോളിക്ലിനിക്കുകള്‍ തുടങ്ങിയും ആതുര സേവന രംഗത്ത് സജീവമാണ്. മലയാളി കൂട്ടായ്മകളെ ചേര്‍ത്തു പിടിച്ചു സാമൂഹിക, സാംസ്‌കാരിക രംഗത്തു കര്‍മ്മനിരതനാണ് വിപി മുഹമ്മദലി. അതുകൊണ്ടുതന്നെ തട്ടിക്കൊണ്ടുപോയ വിവരം പ്രവാസി സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്.
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലെ നിക്ഷേപം സംബന്ധിച്ച് വിപി മുഹമ്മദലി കക്ഷിയായി സുപ്രീം കോടതയില്‍ കേസ് നടക്കുന്നുണ്ട്. സൗദിയിലെ സംരംഭങ്ങളില്‍ ചുമതല ഏല്‍പ്പിച്ച ചിലരുടെ സാമ്പത്തിക തിരിമറിയും പിരിച്ചുവിടലും അവരുമായുളള ലേബര്‍ കേസ് ഉള്‍പ്പെടെയുളളവയും നിലവിലുണ്ട്. ഇതുമായി തട്ടിക്കൊണ്ടുപോകലിനു ബന്ധമുണ്ടോ എന്നാണ് അടുത്ത സുഹൃത്തുക്കളുടെ സംശയം. പണം അപഹരിക്കാനും വിലപേശാനും ഗുണ്ടാ സംഘങ്ങള്‍ തയ്യാറാക്കിയ തിരക്കഥയുടെ ഇരയാണോ എന്നും സംശയിക്കുന്നുണ്ട്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






