Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

സുലൈ ഇസ്‌ലാഹി സെന്റര്‍; ഫയാസ് അലി നയിക്കും

റിയാദ്: ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി സുലൈ ഇസ്‌ലാഹി സെന്റര്‍ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഫയാസ് അലി (പ്രസിഡന്റ്), ഷംസീര്‍ മുഹമ്മദ്, മൊഹ്‌യുദ്ധീന്‍ കണ്ണോല (വൈസ് പ്രസിഡന്റ് ), ആരിഫ് മുഹമ്മദ് ഖാന്‍ (സെക്രട്ടറി), ഉബൈദ്, അബ്ദുറഹ്മാന്‍, അബ്ദുള്ള (ജോയിന്റ് സെക്രട്ടറി), അക്ബര്‍ അലി (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍.

കേന്ദ്ര കൗണ്‍സിലര്‍മാരായി ആരിഫ് കക്കാട്, അക്ബര്‍ അലി, ഉബൈദ് എന്നിവരെയും വിവിധ വിങ് ഭാരവാഹികളായി മുജീബ് റഹ്മാന്‍, ഷംസീര്‍, ഉബൈദ് (ക്യുഎച്ച്എല്‍സി), അബ്ദുള്ള, അബ്ദുറഹ്മാന്‍ (ദഅവ), സിറാജുദ്ധീന്‍, മൊഹ്‌യുദ്ധീന്‍, അബ്ദുനാസര്‍ (നിച്ച് ഓഫ് ട്രൂത്ത് ), നജ്മുദ്ധീന്‍, റാഷിദ്, ഉമ്മര്‍ (പുണ്യം), ആരിഫ് കക്കാട്, ഷാജി (ക്രിയേറ്റിവ് ഫോറം), നിസാമുദ്ധീന്‍, മുഹമ്മദ് ആഖിഫ് ,നാസിഹ് (യൂത്ത് വിംഗ്) എന്നിവരെയും തെരെഞ്ഞെടുത്തു.

ഏരിയ പ്രതിനിധി സംഗമത്തില്‍ ആര്‍.ഐ.സി.സി കണ്‍വീനര്‍ ജഅഫര്‍ പൊന്നാനി, ക്വു.എച്ച്.എല്‍.സി കണ്‍വീനര്‍ ഷാനിബ് അല്‍ ഹികമി എന്നിവര്‍ സംസാരിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top