Sauditimesonline

4 blood donation ST
ഒരു ജീവന്‍ കാക്കാന്‍, ഒരുമയോടെ പ്രവാസം; ഒഐസിസി ജനകീയ രക്തദാന ക്യാമ്പ് വെള്ളിയാഴ്ച

ഒരു സൗദി റിയാല്‍ = 24.14 രൂപ; പ്രവാസികള്‍ക്ക് സന്തോഷം

റിയാദ്: സൗദി റിയാലിന്റെ രൂപയിലേയ്ക്കുളള എക്‌സ്‌ചേഞ്ച് നിരക്ക് 24 റിയാലിന് മുകളില്‍. ഡിസംബര്‍ 3ന് 24 രൂപയായിരുന്നു എക്‌സ്‌ചേഞ്ച് നിരക്ക്. കഴിഞ്ഞ പത്തു ദിവസത്തിനിടെ നിരക്കില്‍ നേരിയ വ്യത്യാസം പ്രകടിപ്പിച്ചെങ്കിലും രൂപയുടെ മൂല്യം ഇന്ന് ഒരു റിയാലിന് 24.14 രൂപയായി ഉയര്‍ന്നു. ഇതോടെ കൂടുതല്‍ റെമിറ്റന്‍സ് ഇന്ത്യയിലേയ്ക്കു തുടരുകയാണ്. പ്രവാസികള്‍ക്ക് നാട്ടിലേയ്ക്ക് പണം അയക്കാന്‍ അനുയോജ്യമായസമയം ആണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, ഗള്‍ഫ് പ്രവാസികള്‍ മാതൃരാജ്യത്തേക്ക് അയക്കുന്ന പണം ഗണ്യമായി വര്‍ധിച്ചു. ഒക്ടോബര്‍ മാസം സൗദിയില്‍ നിന്ന് 1,370 കോടി റിയാല്‍ അയച്ചു. കഴിഞ്ഞ വര്‍ഷം ഓക്ടോബറിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ട് ശതമാനം വര്‍ധനവുണ്ട്.

ഈ വര്‍ഷം ഒക്ടോബറില്‍ സൗദി പൗരന്മാര്‍ വിദേശത്തേക്ക് 66 ലക്ഷം റിയാലാണ് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് അയച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നാല് ശതമാനം വര്‍ധനവാണിത്. ഒക്ടോബറില്‍ പ്രവാസികളുടെ പണമിടപാടുകള്‍ സെപ്റ്റംബറിനെ അപേക്ഷിച്ച് 31.4 കോടി റിയാല്‍ വര്‍ധിച്ചതായും സൗദി സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top