അഹങ്കാരത്തിനേറ്റ തിരിച്ചടി: ഓഐസിസി മലപ്പുറം

റിയാദ്: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ വിജയം ആഘോഷമാക്കാന്‍ പ്രവാസികള്‍. ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി ഇന്ന് രാത്രി 8ന് ബത്ഹ സബര്‍മതിയില്‍ ‘പൊടിപാറും ആഘോഷം’ ഒരുക്കും. കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി ഇന്ന് രാത്രി 8ന് ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ ‘വിജയാരവം’ സംഘടിപ്പിക്കും.

വിവിധ തദ്ദേക സ്വയം ഭരണ സ്ഥാപനങ്ങളിയലേയ്ക്കു വിജയിച്ച റിയാദ് കെഎംസിസി മലപ്പുറം ജില്ല പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്, സെന്‍ട്രല്‍ കമ്മറ്റി മുന്‍ ജന. സെക്രട്ടറി മൊയ്തീന്‍ കോയ കല്ലംപാറ, അബ്ദുറഹ്മാന്‍ പൊന്‍മള, സമദ് സീമാടന്‍, സലിം മുണ്ടോടന്‍, അലി ഹസ്സന്‍ മൈത്ര എന്നിവര്‍ റിയാദിലെ കെഎംസിസി സാരഥികളായിരുന്നു. ഒഐസിസി പ്രവര്‍ത്തകരായിരുന്ന ടികെ അഷ്‌റഫ്, ഷാഫി പൂക്കയില്‍, റെജി മാമന്‍ എന്നിവരും മികഞ്ച വിജയം നേടിയവരാണ്.

അതേസമയം, മലബാറില്‍ ഉള്‍പ്പെടെ കേരളത്തില്‍ യുഡിഎഫിന് അനുകൂലമായ കാറ്റ് വീശിയത് ജനം ഐക്യജനാധിപത്യ മുന്നണിയില്‍ അര്‍പ്പിച്ച വിശ്വാസവും ഇടത് സര്‍ക്കാരിന്റെ അഹങ്കാരത്തിന് നല്‍കിയ തിരിച്ചടിയുമാണെന്ന് ഓഐസിസി റിയാദ് മലപ്പുറം ജില്ല കമ്മറ്റി പ്രസ്താവനയില്‍ പറഞ്ഞു.

വോട്ടിന് വേണ്ടി മനുഷ്യരെ വര്‍ഗീയമായി വേര്‍തിരിച്ച ഇടതു കുബുദ്ധി ജനം തിരിച്ചറിഞ്ഞു. അവസാനത്തെ സീറ്റ് നഷ്ടപ്പെട്ടാല്‍ വര്‍ഗീയ രാഷ്ട്രീയത്തിന്റെ തൊഴുത്തില്‍ കോണ്‍ഗ്രസിന്റെ പതാക കെട്ടില്ലെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാട് ജനം ഏറ്റെടുക്കുന്ന കാഴ്ചയാണ് കേരളമെങ്ങും കാണുന്നത്. ഇതിന്റെ തുടര്‍ച്ച നിയമസഭയിലും തുടര്‍ന്ന് ലോക്‌സഭയിലും ഉണ്ടാകും.
വെള്ളാപ്പള്ളിയേ കാറില്‍ കയറ്റി നടക്കുന്ന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ കാപട്യവും, പി എം ശ്രീ പദ്ധതിയില്‍ കേരളത്തെ ഒറ്റിക്കൊടുത്തതും, അയ്യപ്പന്റെ സ്വര്‍ണ്ണം കട്ട പ്രതികളെ വാക്ക് കൊണ്ട് പോലും നോവിക്കാതെ സംരക്ഷിക്കുന്നതും കേരളം വിലയിരുത്തി. ഇതെല്ലാം കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുന്ന ഭരണാധികാരികള്‍ തിരിച്ചറിയുമെന്ന് ജില്ല പ്രസിഡന്റ് സിദ്ധിഖ് കല്ലുപറമ്പന്‍പറഞ്ഞു
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






