
റിയാദ്: വയനാട് മുസ്ലിം ഓര്‍ഫനേജ് ജനറല്‍ സെക്രട്ടറിയും മുസ്ലിം ലീഗ് സംസ്ഥാന നേതാവുമായിരുന്ന മര്‍ഹൂം മുഹമ്മദ് ജമാല്‍ സാഹിബ് അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു. ഡബളിയു എം ഒ റിയാദ് ചാപ്റ്റര്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രസിഡന്റ് അലി പിസി അധ്യക്ഷത വഹിച്ചു. സജീര്‍ ഫൈസി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വംനല്‍കി.

ജമാല്‍ സാഹിബ് വര്‍ത്തമാന കാലത്ത് ജീവിച്ചു മരിച്ചു പോയ അവിശ്വസനീയ വ്യക്തിത്വമായിരുന്നു. കാലത്തിനു മുന്നേ ചിന്തിക്കകുകയും സഞ്ചരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ദീര്‍ഘ ദൃഷ്ടിയായിരുന്നുവെന്നും മുഖ്യപ്രഭാഷണം നടത്തിയ സത്താര്‍ താമരത്ത് പറഞ്ഞു.

റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഉസ്മാന്‍ അലി പാലത്തിങ്ങല്‍, അഡ്വ. അനിര്‍ ബാബു, അനീസ് അബ്ദുല്ല തുടങ്ങിയവര്‍ സംസാരിച്ച അനുസ്മരണ സദസ്സില്‍, ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി സുധീര്‍ ചൂരല്‍മല സ്വാഗതവും സുഹൈല്‍ കൊടുവള്ളി നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് റഫീഖ് മഞ്ചേരി സഫീര്‍ വെള്ളമുണ്ട, സുലൈമാന്‍ പുല്‍പ്പള്ളി ജാഫര്‍ വൈത്തിരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






