
ദമ്മാം: അസ്‌ലം കോളക്കോടന്റെ രണ്ട് രചനകളുടെ പ്രകാശനം ജനുവരി 29ന് നടക്കും. ഫൈസലിയ അല്‍ ഹയാത്ത് ഓഡിറ്റോറിയത്തില്‍ രാത്രി 8ന് ദമ്മാം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. ഡെസ്റ്റിനി ബുക്‌സ് പ്രസിദ്ധീകരിച്ച ‘റിവര്‍ ഓഫ് തോട്‌സ്’ (ഇംഗ്ലീഷ് കവിതാ സമാഹാരം), ‘മരീചികയോ ഈ മരുപ്പച്ച’ (ഓര്‍മ്മക്കുറിപ്പുകള്‍) എന്നിവയാണ് പ്രകാശനം ചെയ്യുന്നത്. എഴുത്തുകാരനും ചലച്ചിത്ര താരവും സംവിധായകനുമായ ജോയ് മാത്യു, സാഹിത്യകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, മാധ്യമപ്രവര്‍ത്തകന്‍ അമ്മാര്‍ കിഴുപറമ്പ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

മനസിന്റെ അഗാധതയില്‍ നിന്ന് ഉത്ഭവിക്കുന്ന ആത്മീയവും ബൗദ്ധികവുമായ ചിന്തകള്‍ നദി പോലെ ഒഴുകുന്ന കവിതാ സമാഹാരമാണ് ‘ റിവര്‍ ഓഫ് തോട്‌സ്’. പ്രവാസ ജീവിതത്തിന്റെ കയ്പ്പും മധുരവും നിറഞ്ഞ അനുഭവക്കുറിപ്പുകളാണ്, ‘മരീചികയോ ഈ മരുപ്പച്ച’ എന്ന കൃതി.

സൗദി കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക, രാഷ്ട്രീയ, കല, കായിക, ആത്മീയ, ജീവകാരുണ്യ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ആലിക്കുട്ടി ഒളവട്ടൂര്‍, മാലിക് മഖ്ബൂല്‍, റഹ്മാന്‍ കാരയാട്, അസ്‌ലം കോളക്കോടന്‍, സമീര്‍ അരീക്കോട് മഹ് മൂദ് പൂക്കാട് എന്നിവര്‍ സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






