
റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. വൈസ് പ്രസിഡന്റ് ലാലു വര്‍ക്കി ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. പ്രസിഡന്റ് കരീം കാനാമ്പുറം അദ്ധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ അലി ആലുവ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെ സാമൂഹിക സേവനത്തിലൂടെയും സഹജീവി സ്‌നേഹത്തിലൂടെയും പ്രവാസ ലോകത്ത് ഉയര്‍ത്തിപ്പിടക്കണമെന്ന് അദ്ദേഹം പറഞ്ഞു.

അസ്‌ലം പാലത്ത് (കോഴിക്കോട് ജില്ലാ കൂട്ടായ്മ), ഫൈസല്‍ തമ്പോലത്ത് (മലപ്പുറം ജില്ലാ കൂട്ടായ്മ), എടപ്പ അംഗങ്ങളായ ജസീര്‍ കോതമംഗലം, നിഷാദ് ചെറുവട്ടൂര്‍, ജൂബി ലുക്കോസ്, മുഹമ്മദ് തസ്‌ലിം, സലാം പെരുമ്പാവൂര്‍, മുഹമ്മദ് ഉവൈസ്, ഹിലാല്‍ ബാബു, എടപ്പ വുമണ്‍സ് കളകറ്റീവ്‌സ് അംഗങ്ങളായ സൗമ്യ സക്കറിയ, നൗറിന്‍ ഷാ, ഷൈജി ലാലു വര്‍ക്കി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജോയിന്റ് സെക്രട്ടറി അഡ്വ. അജിത് ഖാന്‍ സ്വാഗതവും ട്രഷറര്‍ അമീര്‍ കാക്കനാട് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






