
ദമ്മാം: അസ്‌ലം കൊളക്കോടന്റെ രണ്ട് രചനകള്‍ പ്രകാശനം ചെയ്തു. ‘റിവര്‍ ഓഫ് തോട്‌സ്’ ഇംഗ്ലീഷ് കവിതാ സമാഹാരവും, ‘മരീചികയോ ഈ മരുപ്പച്ച’ മലയാളം ഓര്‍മ്മക്കുറിപ്പുകളുമാണ് പ്രകാശനം ചെയ്തത്.

എഴുത്തുകാരനും സംവിധായകനും നടനുമായ ജോയ് മാത്യു ‘മരീചികയോ ഈ മരുപ്പച്ച’ പ്രകാശനം ചെയ്തു. മുരളി ഊട്ടുകളം പുസ്തകം ഏറ്റുവാങ്ങി. ‘റിവര്‍ ഓഫ് തോട്‌സ്’ എഴുത്തുകാരനും പ്രഭാഷകനുമായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പ്രകാശനം ചെയ്തു. ബിസപ് സി.ഇ.ഒ മുഹമ്മദ് സുഹൈല്‍ ഏറ്റുവാങ്ങി. സാജിദ് ആറാട്ടുപുഴ, ഫൈസല്‍ ഇരിക്കൂര്‍ എന്നിവര്‍ പുസ്തക പരിചയം നടത്തി. ഡോ. സിന്ധു ബിനു അവതാരകയായിരുന്നു. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അമ്മാര്‍ കിഴുപറമ്പ് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. ദ

സാംസ്‌കാരിക സമ്മേളനം ഡോ. ടി.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സംഘാടകര്‍ സമിതി ചെയര്‍മാന്‍ ആലിക്കുട്ടി ഒളവട്ടൂര്‍ അധ്യക്ഷത വഹിച്ചു. അതിഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ കാദര്‍ ചെങ്കള, മന്‍സൂര്‍ പള്ളൂര്‍, കാദര്‍ മാസ്റ്റര്‍ എന്നിവര്‍ സമ്മാനിച്ചു. മ്മാം കെ.എം.സി.സി പ്രസിഡന്റ് സൈനു കുമളി, കെപ്‌വ ചെയര്‍മാന്‍ ജൗഹര്‍ കുനിയില്‍, സാമൂഹിക പ്രവര്‍ത്തകരായ നൗഷാദ് തിരുവനന്തപുരം, ഷാജി മതിലകം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ജനറല്‍ കണ്‍വീനര്‍ മാലിക് മഖ്ബൂല്‍ സ്വാഗതവും ചീഫ് കോര്‍ഡിനേറ്റര്‍ റഹ്മാന്‍ കാരയാട് നന്ദിയും പറഞ്ഞു. മഹമൂദ് പൂക്കാട്, സമീര്‍ അരീക്കോട്, ഫൈസല്‍ ഇരിക്കൂര്‍, ഷിറാഫ് മൂലാട്, ഷാനി പയ്യോളി, നജുമു സമാന്‍, അജ്മല്‍ കൊളക്കോടന്‍, അലി ഊരകം, അനസ് ഊരകം, റൂഖിയ റഹ്മാന്‍, ഷബ്‌ന നജീബ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






