Sauditimesonline

6 MLP KMCC LADIES0000
കെ.എം.സി.സി വനിതാ വിംഗ് 'വാര്‍ഷികോത്സവ്'

റിയാദ് മാരത്തണില്‍ കരുനാഗപ്പള്ളിയുടെ കരുത്ത്; കബീര്‍ കൊച്ചാലുമ്മൂടിന് നേട്ടം

റിയാദ്: മണല്‍പ്പാതകള്‍ അതിജയിച്ച് റിയാദ് മാരത്തണില്‍ 42.22 കിലോമീറ്റര്‍ ദൂരം 4 മണിക്കൂര്‍ 14 മിനിറ്റില്‍ പിന്നിട്ട് കൊല്ലം കരുനാഗപ്പളളി കൊച്ചാലുമ്മൂട് സ്വദേശി കബീര്‍ കൊച്ചാലുമ്മൂട് മലയാളികളുടെ അഭിമാനമായി. സൗദി സെന്‍ട്രല്‍ ബാങ്ക് ജീവനക്കാരനാണ്.

കഴിഞ്ഞ വര്‍ഷവും മാരത്തണില്‍ 29.4 കിലോമീറ്റര്‍ വിഭാഗത്തില്‍ പങ്കെടുത്ത അനുഭവം ഇത്തവണ പൂര്‍ണ മാരത്തണിലേക്കുള്ള ആത്മവിശ്വാസമായി. സ്ഥിരതയുള്ള പരിശീലനവും ശാരീരിക ക്ഷമതയും അടിയുറച്ച മനസ്സും ഒരുമിച്ച് ചേര്‍ന്നപ്പോള്‍ ഓരോ ഘട്ടവും വിജയത്തിലേക്കുള്ള മുന്നേറ്റമായി മാറി.

കായിക പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ജീവകാരുണ്യ രംഗത്തും സജീവ സാന്നിധ്യമാണ് കബീര്‍. കൊല്ലം കള്‍ച്ചറല്‍ അസോസിയേഷന്‍ (കെസിഎ), ഖിദ്മ കൊച്ചാലുമ്മൂട് ചാരിറ്റബിള്‍, പനച്ചമൂട് മഹല്‍ കൂട്ടായ്മ തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തനങ്ങളിലും സജീവമാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top