
ഹായില്‍: മലയാളി ഹൗസ് ഡ്രൈവര്‍ ഹായിലില്‍ മരിച്ചു. മലപ്പുറം ചെമ്മാട് പുറം അനപ്പടിയ്ക്കല്‍ വീട്ടില്‍ ഷണ്‍മുഖദാസ് (49) ആണ് മരിച്ചത്. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കിംഗ് ഖാലിദ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പത്‌നി: സ്മിത തയ്യില്‍.

മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും. നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുകയാണെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






