Sauditimesonline

6 MLP KMCC LADIES0000
കെ.എം.സി.സി വനിതാ വിംഗ് 'വാര്‍ഷികോത്സവ്'

സാംസ്‌കാരിക വിരുന്നൊരുക്കി ആലപ്പുഴ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍

റിയാദ്: ആലപ്പുഴ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവാ) കുടുംബ സംഗമം വിവിധ പരിപാടികളോടെ അരങ്ങേറി. ക്രിസ്മസ്, പുതുവത്സരം, റിപ്പബ്ലിക് ദിനം എന്നിവയും ആഘോഷിച്ചു. എക്‌സിറ്റ് 30ലെ ഫോര്‍ സീസണ്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് ആന്റണി വിക്ടര്‍ അധ്യക്ഷത വഹിച്ചു. ശ്രീലക്ഷ്മി രാജേഷ് റിപ്പബ്ലിക് ദിന സന്ദേശം പങ്കുവച്ചു.

ചാരിറ്റി കണ്‍വീനര്‍ സിജു പീറ്റര്‍, രക്ഷാധികാരികളായ സുരേഷ് ആലപ്പുഴ, ഹാഷിം ചീയാംവെളി, നിസാര്‍ അഹമ്മദ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബദര്‍ കാസിം, നാസര്‍ കുര്യന്‍, സജാദ് സലിം, സുദര്‍ശന കുമാര്‍, ആസിഫ് ഇക്ബാല്‍, ബിജു പാതിരപ്പള്ളി, ഫാരിസ് സെയ്ഫ്, താഹിര്‍ കക്കാഴം, ഷാജഹാന്‍, ഷാജി പുന്നപ്ര എന്നിവര്‍ നേതൃത്വം നല്‍കി.

സുരേഷ് ആലപ്പുഴ, കിഷോര്‍ കുമാര്‍, അബ്ദുല്‍ സലാം, ഫൈസല്‍ അഹമ്മദ്, സിറില്‍ തോമസ്, ശ്രീകാന്ത് ഹരിദാസ്, നാഷിറാ സുഹൈല്‍, ഷെറിന്‍ രാജേഷ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ശ്രീലക്ഷ്മി രാജേഷ്, അദീനാ രാജേഷ്, ഫദ്‌വാ സജാദ് എന്നിവര്‍ നൃത്തനൃത്യങ്ങള്‍ അവതരിപ്പിച്ച.

വാദ്യോപകരണം ഒക്‌ലഹോമ ഉപയോഗിച്ച് അക്ഷയ് രാജു അവതരിപ്പിച്ച സംഗീത പ്രകടനം, റയാന്‍ കിഷോറിന്റെ നേതൃത്വത്തില്‍ ക്രിസ്ത്മസ് കരോള്‍ എന്നിവയും അരങ്ങേറി. സെക്രട്ടറി രാജേഷ് ഗോപിനാഥന്‍ സ്വാഗതവും ട്രഷറര്‍ നിസാര്‍ മുസ്തഫ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top