Sauditimesonline

icf haji reception
എസ്.വൈ.എസ് ഹജ്ജ് സെല്‍ തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം

റിയാദില്‍ തണല്‍ ചേമഞ്ചേരി വിഭവ സമാഹരണം

റിയാദ്: തണല്‍ ചേമഞ്ചേരി റിയാദ് ചാപ്റ്റര്‍ വാര്‍ഷിക വിഭവ സമാഹരണ യോഗം വാദിഹനീഫയിലെ റീഫ് റിയാദ് റിസോട്ടില്‍ ചേര്‍ന്നു. പ്രസിഡന്റ് ടി എം അഹമദ് കോയ യോഗം ഉദ്ഘാടനം നിര്‍വഹിച്ചു. റിയാദ് ചാപ്റ്റര്‍ പ്രസിഡന്റ് ഗഫൂര്‍ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. തണലിന്റെ പ്രവര്‍ത്തനങ്ങളും വിഭവ സമാഹരണവും ആമുഖ പ്രസംഗത്തില്‍ നൗഫല്‍ കണ്ണന്‍കടവ് വിശദീകരിച്ചു, വിഭവ സമാഹരണം റാഫി കൊയിലാണ്ടി പ്രസിഡന്റ് അഹമ്മദ് കോയക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. നൗഷാദ് സിറ്റിഫ്‌ളവര്‍ വിഭവ സമാഹരണത്തിന് നേതൃത്വം നല്‍കും.

സൗജന്യ ഡയാലിസിസ് സെന്റര്‍, ഭിന്ന ശേഷി കുട്ടികള്‍ക്ക് പഠനം, സ്വയം തൊഴില്‍ കണ്ടെത്തുന്നതിനു പരിശീലനം, നിര്‍ധനരായ 35 പേര്‍ക്ക് സൗജന്യ ചികില്‍സ, മരുന്ന്, മാനസികാരോഗ്യ കേന്ദ്രം, പാലിയേറ്റിവ്, ആംബുലന്‍സ് സേവനങ്ങള്‍ എന്നിവ ലഭ്യമാക്കുന്നുണ്ട്. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം സൗദിയിലെത്തിയ മുസ്തഫ പുതിയോട്ടില്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി മുബാറക് അലി സ്വാഗതവും ട്രഷറര്‍ ഷാഹിന്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top