
ജിസാന്‍: ആവേശകരമായ ജിസാന്‍ പ്രീമിയര്‍ ക്രിക്കറ്റ് ലീഗ് ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സൂപ്പര്‍ ഏഷ്യ ക്രിക്കറ്റ് ക്ലബ് ചാമ്പ്യന്‍മാര്‍. ഫൈനലില്‍ അല്‍ അസ്വാദ് ക്രിക്കറ്റ് ക്ലബ്ബിനെ തകര്‍ത്താണ് സൂപ്പര്‍ ഏഷ്യ കിരീടം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത അല്‍ അസ്വാദ് നിശ്ചിത 20 ഓവറില്‍ 154 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൂപ്പര്‍ ഏഷ്യ, 13.3 ഓവറില്‍ ലക്ഷ്യം മറികടന്ന് അനായാസം വിജയം നേടി. 67 റണ്‍സ് അടിച്ചുകൂട്ടിയ സുബൈര്‍ ബട്ടാണ് കളിയിലെ കേമന്‍.

സമ്മാനദാന ചടങ്ങില്‍ സഊദി കെഎംസിസി ദേശീയ സെക്രട്ടറി ഹാരിസ് കല്ലായി മുഖ്യാതിഥിയായിരുന്നു. വിജയികളായ സൂപ്പര്‍ ഏഷ്യയ്ക്കും റണ്ണര്‍ അപ്പുകളായ അല്‍ അസ്വാദിനും അദ്ദേഹം ട്രോഫിയും ക്യാഷ് അവാര്‍ഡുകളും സമ്മാനിച്ചു. ജെപിസിഎല്‍ ഭാരവാഹികളായ ഖിസ്‌റുഖാന്‍ ബഹ്‌ലൂല്‍, മുഹമ്മദ് മുസ്തഫ ബെയ്ഗ്, ജമാല്‍ പത്തപ്പിരിയം, കമാല്‍ എന്നിവര്‍ മറ്റ് ട്രോഫികള്‍ വിതരണം ചെയ്തു. 14 ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച എല്ലാ കളിക്കാരെയും സംഘാടകര്‍ അഭിനന്ദിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






