
ജിദ്ദ: പാരമ്പര്യത്തിന്റെ സ്മരണകള്‍ പുതുക്കി ജിദ്ദ സാദാത്ത് കൂട്ടായ്മ കുടുംബ സംഗമം സംഘടിപ്പിച്ചു. ഹറാസാത്ത് വില്ലയില്‍ നടന്ന സംഗമത്തില്‍ ജിദ്ദയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളി സാദാത്തീങ്ങള്‍ ഒത്തുചേര്‍ന്നു. പ്രവാചക കുടുംബത്തിന്റെ പിന്‍തലമുറയില്‍ യമനീ പാരമ്പര്യമുള്ള കേരളത്തിലെ വിവിധ തങ്ങള്‍ ഖബീലകളിലെ കണ്ണികളെ കോര്‍ത്തിണക്കിയാണ് ജിദ്ദയിലെ സാംസ്‌കാരിക കൂട്ടായ്മ.

സംഘാടന മികവുകൊണ്ടും പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായ പരിപാടിയില്‍ വൈവിധ്യമാര്‍ന്ന കലാകായിക മത്സരങ്ങള്‍ അരങ്ങേറി. പ്രഭാഷണങ്ങള്‍, ക്വിസ് പ്രോഗ്രാം, ഗാനാലാപനം എന്നിവയ്ക്ക് പുറമെ ആരോഗ്യ പരിരക്ഷാ ക്ലാസും സംഘടിപ്പിച്ചു. കുടുംബിനികള്‍ വീട്ടില്‍ നിന്നുണ്ടാക്കിയ മധുരപലഹാരങ്ങളും കുട്ടികളുടെ കലാപരിപാടികളും സംഗമത്തിന് മാറ്റ് കൂട്ടി.
പ്രവാസികളുടെയും പുതുതലമുറയുടെയും ഉന്നമനം ലക്ഷ്യമിട്ട് എഡു വിങ്, ജോബ് വിങ്, മീഡിയ, ടൂര്‍, റിലീഫ്, ബിസിനസ്, മാര്യാജ് വിങ് തുടങ്ങി വിപുലമായ കര്‍മ്മപദ്ധതികള്‍ക്കും കൂട്ടായ്മ രൂപം നല്‍കി.

പ്രസിഡന്റ് സയ്യിദ് ഉബൈദുല്ലാ തങ്ങള്‍ മേലാറ്റൂര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് സിദ്ധീഖ് തങ്ങള്‍ പട്ടര്‍കടവ് (മക്ക) ഉദ്ഘാടനം ചെയ്തു. സയ്യിദ് ഷക്കീര്‍ തങ്ങള്‍ പൊന്മുണ്ടം ആരോഗ്യ ക്ലാസിന് നേതൃത്വം നല്‍കി. രണ്ടു പതിറ്റാണ്ടിലെ പ്രവാസ അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി കൂരിയാടിനെ ചടങ്ങില്‍ ആദരിച്ചു.

സയ്യിദ് മുനവ്വര്‍ തങ്ങള്‍ തിരൂര്‍, സയ്യിദ് ഇബ്രാഹിം തങ്ങള്‍ പഴമള്ളൂര്‍, സയ്യിദ് സഈദ് തങ്ങള്‍, സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍, സയ്യിദ് ഹുസൈന്‍ തങ്ങള്‍ നാദാപുരം, അബ്ദുല്‍ റഹീം തങ്ങള്‍ മഞ്ചേരി, സയ്യിദ് ഹാരിസ് തങ്ങള്‍ ചെന്നൈ എന്നിര്‍ ആശംസകള്‍ നേര്‍ന്നു. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിച്ചു. മുഹമ്മദ് കോയ തങ്ങള്‍ കൂരിയാട് സ്വാഗതവും സയ്യിദ് നാഫിഹ് തങ്ങള്‍ കോഴിക്കോട് നന്ദിയും പറഞ്ഞു. സയ്യിദ് മുബാരിസ് തങ്ങള്‍, റഫീഖ് തങ്ങള്‍ വെങ്ങാട്, റംസി ഹാഷിം തങ്ങള്‍ തുടങ്ങി ഒട്ടേറെ ഭാരവാഹികള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






