Sauditimesonline

PRAVASI CAREER
കരിയറിന് പുതുവേഗം; റിയാദില്‍ 'പവര്‍ ബിഐ' പരിശീലനം

താമരക്കുളം കൂട്ടായ്മ കുടുംബസംഗമം

റിയാദ്: പ്രവാസി കൂട്ടായ്മ താമരക്കുളം പ്രവാസി അസോസിയേഷന്‍ കുടുംബസംഗമം മലാസ് ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്നു. കുടുംബിനികളും കുട്ടികളും ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു. ജനറല്‍ ബോഡി യോഗത്തില്‍പുതിയ ഭരണസമിതിയെയും തിരഞ്ഞെടുത്തു. കമറുദ്ദീന്‍ താമരക്കുളത്തെ പ്രസിഡന്റായും അഷറഫ് ദാറുല്‍ അമാനെ ജനറല്‍ സെക്രട്ടറിയായും അജിത് പള്ളിക്കലിനെ ട്രഷററായും സുധാകരന്‍ പള്ളിക്കലിനെ ചെയര്‍മാനായും തിരഞ്ഞെടുത്തു.

ഹാരിസ് താമരക്കുളം, രാജീവ് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. അഖില്‍ നൂറനാട് ജോയിന്റ് സെക്രട്ടറിയായും രഘു പച്ചക്കാട് ജോയിന്റ് ട്രഷററായും ഷാജി പാരഡൈസ് വൈസ് ചെയര്‍മാനായും ആഷിക് ഹബീബ് മീഡിയ കണ്‍വീനറായും ചുമതലയേറ്റു.
വിജയകുമാര്‍, സുജിത്, അശ്വന്ത്, അജിത്, അനന്തു ലാല്‍, കാഷിഫ്ദ്ദീന്‍, ഷഫീഖ് സുബൈര്‍, ദീപു നാലുമുക്ക്, അജി അസീസ്, അനീഷ് താമരക്കുളം എന്നിവരുള്‍പ്പെടെ 22 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. അസ്‌ലം മുഹമ്മദ്, അരുണ്‍ രംഗന്‍, ഷമീര്‍, അലി ഇംറാന്‍, സുഹൈല്‍, നൗഫല്‍, ഫായിസ്, രഘു പച്ചക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top