Sauditimesonline

PRAVASI CAREER
കരിയറിന് പുതുവേഗം; റിയാദില്‍ 'പവര്‍ ബിഐ' പരിശീലനം

‘റിസ’ രാജ്യാന്തര ഓണ്‍ലൈന്‍ പ്രസംഗ മത്സരം ജൂണ്‍ 13ന്

റിയാദ്: ലോക പുകയില വിരുദ്ധ ദിനാചരണത്തത്തിന്റെ ഭാഗമായി സുബൈര്‍കുഞ്ഞ് ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ വിഭാഗം ‘റിസ’ ഓണ്‍ലൈന്‍ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയിലെയും മിഡില്‍ ഈസ്റ്റിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകളിലെയും 8 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് അവസരം.

‘നൂതന വിപണന തന്ത്രങ്ങളെ ചെറുക്കുക; നിക്കോട്ടിന്‍-പുകയില ആസക്തി തടയുക’ എന്നതാണ് വിഷയം. മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ ജൂണ്‍ 13ന് സഊദി സമയം വൈകിട്ട് 4 മുതല്‍ ലൈവായാണ് മത്സരം. സുബൈര്‍കുഞ്ഞ് അനുസ്മരണ ദിനമായ ജൂണ്‍ 17ന് വിജയികളെ പ്രഖ്യാപിക്കും. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും സമ്മാനിക്കും.

താല്‍പര്യമുള്ളവര്‍ പരമാവധി 3 മിനിറ്റ് ദൈര്‍ഘ്യമുള്ള (500 എംബിയില്‍ കവിയാത്ത) പ്രസംഗ വീഡിയോ ക്ലിപ്പ് രജിസ്‌ട്രേഷന്‍ ഫോമിനൊപ്പം അയക്കണം. മുന്‍പ് അവതരിപ്പിച്ചതും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതും സ്വീകരിക്കില്ല. മേയ് 29 മുതല്‍ ജൂണ്‍ 7 വരെ https://link.skf.onl/wntd26 എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. വിവരങ്ങള്‍ക്ക് വാട്‌സാപ്: +91 8301050144, വെബ്‌സൈറ്റ്: https://skfoundation.online/wntd26.

പരിപാടിയുടെ വിജയത്തിനായി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. അബ്ദുല്‍ അസീസ്, റിസ കണ്‍സല്‍ട്ടന്റ് ഡോ. ഭരതന്‍ എ. വി., കോര്‍ഡിനേറ്റര്‍ ഡോ. തമ്പി വേലപ്പന്‍, ഡോ. രാജു വര്‍ഗീസ്, സ്‌കൂള്‍ ആക്ടിവിറ്റി കണ്‍വീനര്‍മാരായ മീരാ റഹ്മാന്‍, പദ്മിനി യു. നായര്‍, സ്‌റ്റേറ്റ് കോര്‍ഡിനേറ്റര്‍ കരുണാകരന്‍ പിള്ള, ജോര്‍ജ്കുട്ടി മക്കുളത്ത്, ഐടി വിഭാഗത്തിലെ ജഹീര്‍ ബഷീര്‍, സനൂപ് അഹമ്മദ്, സെയിന്‍ അബ്ദുല്‍ അസീസ് എന്നിവരടങ്ങിയ സബ് കമ്മിറ്റി രൂപീകരിച്ചു. മത്സരത്തില്‍ മികവ് തെളിയിക്കുന്ന കുട്ടികളെ ഫൗണ്ടേഷന്റെ ‘റിസടാഗ്’ എന്ന രാജ്യാന്തര ക്യാമ്പയിന്‍ പ്ലാറ്റ്‌ഫോമില്‍ അംഗങ്ങളാക്കുമെന്ന് ചെയര്‍മാന്‍ ഡോ. അബ്ദുല്‍ അസീസ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top