
മിന: സൗദി ഭരണാധികാരി സല്മാന് രാജാവിനു വേണ്ടി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്മാന് മിനായില്‍ ഹജ്ജ് വിരുന്നൊരുക്കി. ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന് പങ്കെടുത്തു. മിനയിലായിരുന്നു ഔദ്യോഗിക സ്വീകരണം ഒരുക്കിയത്.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭരണാധികാരികള്‍, രാഷ്ട്രത്തലവന്മാര്, ഇസ്ലാമിക പണ്ഡിതര്‍, സല്മാന് രാജാവിന്റെ പ്രത്യേക അതിഥികള്‍, വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, ഹജ്ജ് മിഷന് മേധാവികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്മാന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹേല്‍ ഖാനുമായി കൂടിക്കാഴ്ച നടത്തുകയും സൗഹൃദം പങ്കിടുകയും ചെയ്തു. ഇന്ത്യയും സഊദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ഊഷ്മളത വിളിച്ചോതുന്നതായിരുന്നു കൂടിക്കാഴ്ച. ഇത്തവണത്തെ ഹജ്ജ് തീര്‍ഥാടകര്‍ക്കായി സഊദി ഭരണകൂടം ഒരുക്കിയ മികച്ച സൗകര്യങ്ങള്‍ക്കും സേവനങ്ങള്‍ക്കും അംബാസഡര്‍ നന്ദി അറിയിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി നയതന്ത്ര പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






