
റിയാദ്: കരിയര്‍ വളര്‍ച്ചയ്ക്കും തൊഴില്‍ നൈപുണ്യ വികസനത്തിനും റിയാദില്‍ പവര്‍ ബി.ഐ പരിശീലനം സംഘടിപ്പിക്കുന്നു. ‘അണ്‍ബോക്‌സ് ബി.ഐ’ പഠന ശിബിരം ജൂണ്‍ 12 വെള്ളി ഉച്ചയ്ക്ക് 1:30ന് ആരംഭിക്കും. പ്രവാസി വെല്‍ഫെയര്‍ റിയാദിന് കീഴിലുള്ള ”പ്രവാസി കരിയര്‍ സ്‌ക്വയര്‍’ ആണ് പരിപാടി ഒരുക്കുക.

ഡാറ്റാ അനലിറ്റിക്‌സ് മേഖലയില്‍ ആഗോളതലത്തില്‍ വര്‍ദ്ധിച്ചുവരുന്ന തൊഴിലവസരങ്ങള്‍ പ്രവാസികള്‍ക്ക് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം. ബി.ഐ ആന്‍ഡ് അനലിറ്റിക്‌സ് വിദഗ്ദ്ധന്‍ മൊയ്തീന്‍ കുട്ടി പി.വി നേതൃത്വം നല്‍കും.
പവര്‍ ബി.ഐ അടിസ്ഥാന വിവരങ്ങള്‍, ഡാറ്റ കണക്ഷന്‍, പവര്‍ ക്വറി, ഡാറ്റാ മോഡലിംഗ്, ഡാക്‌സ്, വിഷ്വലൈസേഷന്‍, റിപ്പോര്‍ട്ടിംഗ് തുടങ്ങിയ ഡാറ്റാ അനാലിസിസ് സാങ്കേതിക വിദ്യകളാണ് കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തൊഴിലന്വേഷകര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും കരിയറില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ അവസരം വിനിയോഗിക്കാമെന്ന് സംഘാടകര്‍ അറിയിച്ചു. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ https://tinyurl.com/4ynhzwep ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക. അല്ലെങ്കില്‍ +91 9048762272 വാട്‌സ്ആപില്‍ ബന്ധപ്പെടുക.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






