
റിയാദ്: നാല് പതിറ്റാണ്ടിലധികം നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബ്ദുല്‍ കലാമിന് കേളി ഏരിയ രക്ഷാധികാരി സമിതി യാത്രയയപ്പ് നല്‍കി. കേളി ന്യൂ സനയ്യ ഏരിയ രക്ഷാധികാരി സമിതി അംഗവും ഗ്യാസ് ബക്കാല യൂണിറ്റ് പ്രസിഡന്റുമാണ് തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ അബ്ദുല്‍ കലാം റിയാദിലെ സ്വകാര്യ പ്രിന്റിംഗ് പ്രസ്സില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തുവരികയായിരുന്നു. കേളിയുടെ വിവിധ ചുമതലകളില്‍ സജീവമായിരുന്ന അദ്ദേഹം ന്യൂ സനയ്യ ഏരിയ ജോയിന്റ് ട്രഷറര്‍ പദവിയും വഹിച്ചിട്ടുണ്ട്.

യാത്രയയപ്പ് യോഗത്തില്‍ ഏരിയ രക്ഷാധികാരി ആക്ടിങ്ങ് സെക്രട്ടറി നിസ്സാര്‍ മണ്ണഞ്ചേരി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ ഷമീര്‍ കുന്നുമ്മല്‍, ജോസഫ് ഷാജി, കേന്ദ്ര കമ്മിറ്റി ജോയന്റ് സെക്രട്ടറി രജീഷ് പിണറായി, കേന്ദ്ര കമ്മിറ്റി അംഗവും ഏരിയ ചാര്‍ജുകാരനുമായ ഹാഷിം കുന്നത്തറ, കേന്ദ്ര കമ്മിറ്റി അംഗം ഷാജി കെ.കെ എന്നിവര്‍ പ്രസംഗിച്ചു.
ഏരിയ സെക്രട്ടറി തോമസ് ജോയ്, ട്രഷറര്‍ താജുദീന്‍, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ അബ്ദുല്‍ നാസ്സര്‍, സജീഷ്, ജയപ്രകാശ്, രാജേഷ് ഓണക്കുന്ന്, സതീഷ്, മധു ഗോപി, ഷിബു എസ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ ബേബി ചന്ദ്രകുമാര്‍, ഷൈജു ചാലോട്, വിജയ രാഘവന്‍, നിസ്സാര്‍ പൂഞ്ചേരി, ഹരികുമാര്‍, യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ സുദര്‍ശന്‍, ജിഷു മോന്‍, ലാസുര്‍ദ്ദീന്‍, യൂണിറ്റ് ട്രഷറര്‍ അരുണ്‍, പ്രവീണ്‍ കാര്‍ത്തികേയന്‍ എന്നിവ ആശംസകള്‍ നേര്‍ന്നു. കേളിയുടെ ഉപഹാരം നിസ്സാര്‍ മണ്ണഞ്ചേരി, തോമസ് ജോയ്, അബ്ദുല്‍ നാസ്സര്‍ എന്നിവര്‍ അബ്ദുല്‍ കലാമിന് സമ്മാനിച്ചു. ഏരിയ സെക്രട്ടറി തോമസ് ജോയ് സ്വാഗതവും അബ്ദുല്‍ കലാം നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






