
റിയാദ്: സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഐസിഎഫ് സൗദി നാഷണല്‍ കമ്മിറ്റി രാജ്യത്തെ വിവിധ റീജിയന്‍ കേന്ദ്രങ്ങളില്‍ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. രാജ്യത്തോടുള്ള പ്രവാസികളുടെ ഐക്യദാര്‍ഢ്യവും സാമൂഹിക ഉത്തരവാദിത്വവും പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണു പരിപാടി.

മുന്‍വര്‍ഷങ്ങളില്‍ വിവിധ ഘടകങ്ങളുടെ നേതൃത്വത്തില്‍ വെവ്വേറെ ദിവസങ്ങളിലായിരുന്നു ക്യാമ്പുകള്‍. എന്നാല്‍ ഇത്തവണ കൂടുതല്‍ ഏകോപിതമായി ദേശീയ ദിനത്തില്‍ തന്നെ രാജ്യത്തുടനീളം റീജിയന്‍ തലത്തില്‍ രക്തദാനം നടത്തും. മഹത്തായ കാരുണ്യ ദൗത്യത്തില്‍ രക്തദാനത്തിനു സന്നദ്ധരായ മുഴുവന്‍ പ്രവാസി മലയാളികളും പങ്കാളികളാകണമെന്നു ഐസിഎഫ് സൗദി നാഷണല്‍ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






