Sauditimesonline

kudu
കുഡു കേളി സഫാ മക്കാ കപ്പിന് പ്രൗഢോജ്വല തുടക്കം; ആദ്യദിനം നാല് മത്സരങ്ങള്‍

കുഡു കേളി സഫാ മക്കാ കപ്പിന് പ്രൗഢോജ്വല തുടക്കം; ആദ്യദിനം നാല് മത്സരങ്ങള്‍

റിയാദ്: കേളി കലാസാംസ്‌കാരിക വേദി സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘കുഡു കേളി സഫാ മക്കാ കപ്പ്’ മെഗാ ക്രിക്കറ്റ് ടൂര്‍ണമെന്റ് സീസണ്‍-2ന് തുടക്കം. സുലൈ ടെക്‌നോമാക് ഗ്രൗണ്ടില്‍ നടന്ന ചടങ്ങ് കുഡു ഫൈനാന്‍സ് മാനേജര്‍ (പേറോള്‍) ഗിരീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സില്‍വര്‍ ജൂബിലി സംഘാടക സമിതി ആക്ടിങ് ചെയര്‍മാന്‍ നൗഫല്‍ സിദ്ധീഖ് അധ്യക്ഷത വഹിച്ചു.

കേളി രക്ഷാധികാരി സെക്രട്ടറി കെ. പി. എം. സാദിഖ്, കുടുംബവേദി സെക്രട്ടറി ഷെഹീബ വി.കെ, കേളി സെക്രട്ടറി സുനില്‍ കുമാര്‍, ട്രഷറര്‍ മധു ബാലുശ്ശേരി, സ്‌പോണ്‍സര്‍മാരായ സാറ്റ്‌കോ എംഡി കരീം പൈങ്ങാട്ടൂര്‍, മാസ്‌ട്രോ പ്രതിനിധി മഹേഷ്, സ്‌പോര്‍ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ പക്രുദീന്‍ എന്നിവര്‍ പ്രസംഗിച്ചു. സംഘാടക സമിതി കണ്‍വീനര്‍ ഷാജി റസാഖ് സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ നൗഫല്‍ ഉള്ളാട്ട്ചാലി നന്ദിയും പറഞ്ഞു. ആദ്യദിനം നാലു മത്സരങ്ങള്‍ അരങ്ങേറി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top