Sauditimesonline

SUMMER-HEAT
സൗദിയില്‍ ഉച്ചവിശ്രമ നിയമം അവസാനിച്ചു

താളവും മേളവുമായി റിയാദില്‍ ‘ഒരുമയുടെ പൊന്നോണം’

റിയാദ്: സോഷ്യല്‍ മലയാളി കള്‍ച്ചറല്‍ കൂട്ടായ്മ ‘ഒരുമയുടെ പൊന്നോണം-2026’ റിയാദ് മലാസിലെ അല്‍മാസ് റെസ്‌റ്റോറന്റില്‍ വിപുലമായ പരിപാടികളോടെ അരങ്ങേറി. എസ്എംസികെ പ്രസിഡന്റ് ഷിജി ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. നജീം കൊച്ചുകലുങ്ക് ഉദ്ഘാടനം ചെയ്തു.

ചെയര്‍മാന്‍ റഫീഖ് പട്ടാമ്പി, സാമൂഹ്യപ്രവര്‍ത്തകരായ ശിഹാബ് കൊട്ടുകാട്, സുരേഷ് ശങ്കര്‍, ഡോ. റഷീദ്, ജനറല്‍ സെക്രട്ടറി ഫൈസല്‍ മുനീര്‍, വൈസ് പ്രസിഡന്റ് ജോണി തോമസ്, ജീവകാരുണ്യ കണ്‍വീനര്‍ ആന്‍സന്‍ ജയിംസ്, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ രഞ്ജു പാടത്ത്, മീഡിയ കണ്‍വീനര്‍ ജിന്റോ തോമസ്, ജോയിന്റ് സെക്രട്ടറി ബിനോയ് ഉലഹന്നാന്‍, ലേഡീസ് വിങ് കണ്‍വീനര്‍ ശോശാമ്മ ജിജിമോന്‍, ഭാരവാഹികളായ അജീഷ് അശോക്, രജിത, ബിദേശ് പ്രേം, എല്‍ബിന്‍ കുര്യാക്കോസ്, നൗഷാദ് മടപ്ര, ലീന ജോര്‍ജ്, ഗായത്രി, സുധിന്‍, ഫാത്തിമ, ജാസ്മിന്‍ പ്രദീപ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. വൈസ് പ്രസിഡന്റ് ജെയ്‌സണ്‍ തോമസ് സ്വാഗതവും ട്രഷറര്‍ ബേബി തോമസ് നന്ദിയും പറഞ്ഞു. സുനിത ജിന്റോ ചടങ്ങുകള്‍ നിയന്ത്രിച്ചു.

എസ്എംസികെ കുടുംബത്തിലെ കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച കലാസന്ധ്യ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. ഷിജി ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ വനിതകള്‍ അണിനിരന്ന തിരുവാതിരക്കളിയും ക്രിസ് ക്രിസ്റ്റഫറിന്റെ ഗിറ്റാര്‍ പ്രകടനവും, അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ നൃത്തങ്ങള്‍, ഗാനങ്ങള്‍, കവിതാപാരായണം എന്നിവ അരങ്ങേറി.

ബീറ്റ്‌സ് ഓഫ് റിയാദ് ഗ്രൂപ്പിന്റെ ചെണ്ടമേളവും പുലിക്കളിയും മാവേലിയും അരങ്ങിലെത്തി. ഐവ ഗ്രൂപ്പ് അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി. സുരേന്ദ്രന്‍ ചേലക്കര, ശൈലജ, ലിജി, മെര്‍ലി, സൗമ്യ, ധന്യ നായര്‍, ബാബു ജോസഫ്, ആദില്‍, ജോസ്‌മോള്‍, നെസ്‌ല അല്‍ത്താഫ്, ആലീസ്, രാഹുല്‍, ഷാരോണ്‍, സീന ബിനോയ്, സുനിമോള്‍, ഹരിത, ജിസ്മി, അമൃത, ജെസ്‌ലിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top