
റിയാദ്: സൗദി അറേബ്യയില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കായി ഏര്‍പ്പെടുത്തിയിരുന്ന ഉച്ചവിശ്രമ നിയമത്തിന്റെ കാലാവധി അവസാനിച്ചു. വേനല്‍ക്കാലത്തെ കഠിനമായ ചൂടില്‍ നിന്ന് തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും മുന്‍നിര്‍ത്തിയാണ് ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഉച്ച വിശ്രമ നിയമം നടപ്പിലാക്കിയത്.

മൂന്ന് മാസമായി ഉച്ചയ്ക്ക് 12:00 മുതല്‍ വൈകീട്ട് 3:00 വരെ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യിക്കുന്നതിനായിരുന്നു വിലക്ക്. ഈ കാലയളവില്‍ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ നിയമം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ മന്ത്രാലയം രാജ്യത്തുടനീളം വ്യാപകമായ പരിശോധനകള്‍ നടത്തിയിരുന്നു.

ഉച്ചവിശ്രമ നിയമത്തിന്റെ കാലാവധി പൂര്‍ത്തിയായതോടെ തൊഴിലാളികള്‍ക്ക് ഇനി മുതല്‍ സാധാരണ സമയക്രമത്തില്‍ ജോലികളില്‍ തുടരാം്. തൊഴിലാളികളുടെ സുരക്ഷ മുന്‍നിര്‍ത്തി നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും സഹകരിക്കുകയും ചെയ്ത സ്ഥാപനങ്ങള്‍ക്കു മന്ത്രാലയം നന്ദി അറിയിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






