
റിയാദ്: ആഘോഷപ്പൊലിമയും കലാപരിപാടികളുടെ വൈവിധ്യവും അരങ്ങുണര്‍ത്തി ‘ഒന്നിച്ചോണം-2026’ അരങ്ങേറി. റിയാദില്‍ പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന് മലാസ് മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്കൂള്‍ അങ്കണത്തിലാം് ആഘോഷപരിപാടികളില്‍ ഒരുക്കിയത്.

സാംസ്കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് സാജു ദേവസ്സി അധ്യക്ഷത വഹിച്ചു. ഫോര്‍ക ചെയര്മാന് റഹ്മാന് മുനമ്പത്ത് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി സലാം പെരുമ്പാവൂര്‍, മുന്‍ പ്രസിഡന്റുമാരായ സലാം മാറമ്പിള്ളി, അലി വാരിയത്ത്, കരീം കാനാമ്പുറം, സാമൂഹികസാംസ്കാരിക രംഗത്തെ പ്രമുഖരായ ജയന് കൊടുങ്ങല്ലൂര്‍, ഷിയാസ് കോട്ടയില്‍, ഷാജഹാന് ചാവക്കാട്, അമീര്‍ കാക്കനാട്, ഷുക്കൂര്‍ ആലുവ, സഫീര്‍, ഉസ്മാന് പരീത്, നിഷാദ് ചെറുവട്ടൂര്‍ (ഈസ്റ്റേണ്‍), ബഷീര്‍ (ഫോര്‍ടെക്) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി കുഞ്ഞുമുഹമ്മദ് ചുള്ളിക്കാടന്‍ സ്വാഗതവും ട്രഷറര്‍ തന്‍സില്‍ ജബ്ബാര്‍ നന്ദിയും പറഞ്ഞു.

അലി വാരിയത്ത്, പ്രവീണ്‍ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ വിഭവസമൃദ്ധമായ ഓണസദ്യയും മാവേലി എഴുന്നള്ളത്തും സംഘടിപ്പിച്ചു. ആര്‍ട്സ് കണ്‍വീനര്‍ സിയാവുദീന്, സഹല്‍ പെരുമ്പാവൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ അരങ്ങേറിയ തിരുവാതിര, ഫ്യൂഷന്‍ ഡാന്‍സ്, ഓണപ്പാട്ടുകള്‍ എന്നിവ ആഘോഷങ്ങള്‍ക്ക് വര്‍ണാഭമായ തുടക്കമേകി. ഏഷ്യാനെറ്റ് മൈലാഞ്ചി ഫൈനലിസ്റ്റ് സുഫിയാന് ഖാലിദും റിയാദിലെ പ്രമുഖ ഗായകരും അണിനിരന്ന സംഗീതവിരുന്നും അരങ്ങേറി.
സ്പോര്‍ട്സ് കണ്‍വീനര്‍ നൗഷാദ് പള്ളത്ത്, ലാലു വര്‍ക്കി എന്നിവരുടെ നേതൃത്വത്തില്‍ വനിതകള്‍ക്കും കുട്ടികള്‍ക്കുമായി വിവിധ കായികമത്സരങ്ങളും വാശിയേറിയ വടംവലിയും നടന്നു. നൗഷാദ് പള്ളത്ത് ഒരുക്കിയ പൂക്കളവും അഡ്വ. അജിത് ഖാന് അവതാരകനായിരുന്നു. കണ്‍വീനര്‍ മുജീബ് മൂലയില്‍, മജീദ് പാറക്കല്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ അമീര്‍ കൊപ്പറമ്പില്‍, അന്‍വര്‍ മുഹമ്മദ്, ഹാരിസ് മേതല, ഹിലാല്‍ ബാബു, ജബ്ബാര്‍ കോട്ടപ്പുറം, കരീം മേതല, മിഥിലാജ്, ഷമീര്‍ പോഞ്ഞാശ്ശേരി, ഷമീര്‍ മുഹമ്മദ്, സുഭാഷ് അമ്പാട്ട്, ഉവൈസ്, സ്വാലിഹ്, അഷ്കര്‍ അലി, ഹാരിസ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






