Sauditimesonline

turki
മക്കയെ ലക്ഷ്യമാക്കി ഹൂതികളുടെ ഡ്രോണ്‍; ആകാശത്ത് തകര്‍ത്ത് സൗദി

മക്കയെ ലക്ഷ്യമാക്കി ഹൂതികളുടെ ഡ്രോണ്‍; ആകാശത്ത് തകര്‍ത്ത് സൗദി

റിയാദ്: വിശുദ്ധ നഗരമായ മക്കയുടെ വ്യോമപരിധിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ഡ്രോണ്‍ സൗദി വ്യോമ പ്രതിരോധസേന തകര്‍ത്തു. യെമനിലെ ഹൂതികളാണ് ഡ്രോണ്‍ വിക്ഷേപിച്ചതെന്ന് സൗദി സഖ്യസേന. സെപ്റ്റംബര്‍ 15 ചൊവ്വാഴ്ച വൈകിട്ട് 6.50ഓടെയാണ് ഡ്രോണ്‍ കണ്ടെത്തി തകര്‍ത്തതെന്ന് സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു. മക്ക നഗരത്തിന്റെ തെക്കുഭാഗത്ത്, നിരോധിത വ്യോമപരിധിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ഡ്രോണ്‍ നശിപ്പിച്ചതായി അദ്ദേഹം വ്യക്തമാക്കി.

2017 ജൂലൈയില്‍ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് മക്കയെ ലക്ഷ്യമിട്ട സംഭവത്തിന് ശേഷം നടക്കുന്ന രണ്ടാമത്തെ ശ്രമമാണിത്. വിശുദ്ധ നഗരത്തിന്റെയും പുണ്യഹറമുകളുടെയും സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും ആവശ്യമായ എല്ലാ പ്രതിരോധ നടപടികളും സ്വീകരിക്കുമെന്നും സഖ്യസേന വിശദീകരിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top