
റിയാദ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള നവ സാങ്കേതികവിദ്യകള്‍ എഞ്ചിനീയറിങ് മേഖലയിലും തൊഴില്‍രംഗത്തും സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് പ്രൊഫഷണലുകള്‍ സ്വയം നവീകരിക്കണമെന്ന് റിയാദില്‍ നടന്ന ‘ടെക്ബ്രിഡ്ജ് 2026’ ഐടി സംഗമം ആഹ്വാനം ചെയ്തു. കേരള എഞ്ചിനീയേഴ്സ് ഫോറം (കെഇഎഫ്) റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ റിയാദ് റേഡിസണ്‍ എയര്‍പോര്‍ട്ട് ഹോട്ടല്‍ ഓഡിറ്റോറിയത്തിലായിരുന്നു സംഗമം.

അമീര്‍ ഖാന് പരിപാടിയുടെ രൂപരേഖ വിശദീകരിച്ചു. അബുദാബി കൊമേഴ്സ്യല്‍ ബാങ്ക് സീനിയര്‍ സൊല്യൂഷന് ആര്‍ക്കിടെക്റ്റ് ഗോകുല്‍ ത്യാഗരാജന് മുഖ്യപ്രഭാഷണം നടത്തി. മാഗ്ന എഐ റാപ്പിഡ് ഇന്നൊവേഷന് മാനേജര്‍ മുഹമ്മദ് തയ്യാര്‍, അല്‍ റൗവാദ് ഇന്റര്‍നാഷണല്‍ സ്കൂള്‍ ക്രോസ് കരിക്കുലര്‍ പ്രോഗ്രാം കോച്ച് ഡോ. മുഹമ്മദ് അബ്ദുല്‍ മതീന്, റെഡ് സീ ഗ്ലോബല്‍ ഫിനാന്‍സ് ലീഡ് മുഹമ്മദ് ഷാഹിദ്, ഡിജിഡിഎ പ്രോജക്ട് മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം അസോസിയേറ്റ് ഡയറക്ടര്‍ പാന്റലിമോന് ഒയ്കൊണോമോ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.
‘എഞ്ചിനീയറിങ് മേഖലയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സ്വാധീനവും ഭാവി വെല്ലുവിളികളും’ എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ച നടന്നു. എഐ സൃഷ്ടിക്കുന്ന തൊഴില്‍ സാധ്യതകളും എഞ്ചിനീയര്‍മാര്‍ കൈവരിക്കേണ്ട തൊഴില്‍ നൈപുണ്യങ്ങളും കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു. ഇഎല്‍എം എഐ സീനിയര്‍ മാനേജര്‍ താരിഖ് ഖാലിദ്, എന്‍ടിടി ഡേറ്റ ഹെഡ് ഓഫ് എഐ കണ്‍സള്‍ട്ടിങ് മനോജ് ഉണ്ണികൃഷ്ണന്, സൗദി ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് അഡ്വൈസര്‍ സജീവ് മേനോന്, ടെക് പ്രോക്സിമ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഷെയ്ഖ് സലീം, ഷൈല കോയ എന്നിവര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ സുബിന് വിജയന് മോഡറേറ്ററായിരുന്നു.

ഒരു വര്‍ഷത്തിനിടെ വിവിധ പ്രൊഫഷണല്‍ സര്‍ട്ടിഫിക്കേഷനുകള്‍ നേടി കഴിവ് തെളിയിച്ച കെഇഎഫ് അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. കൂടാതെ, അംഗങ്ങളില്‍ നിന്ന് ക്ഷണിച്ച നവീന സാങ്കേതിക ആശയങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത്് മികച്ച അവതരണം നടത്തിയ റഫ്ഷാദ്, സിബില്‍ എന്നിവര്‍ക്കും ഉപഹാരം സമ്മാനിച്ചു. കെഇഎഫ് പ്രെസിഡന്റ് അബ്ദുല്‍ നിസാര്‍ പ്രസംഗിച്ചു. ഐടി വിങ് പ്രതിനിധി മുഹമ്മദ് ഷഹീര്‍ പരിപാടി അവലോകനം ചെയ്തു. അമീര്‍ ഖാന് സ്വാഗതവും റമീസ് നൂര്‍മഹല്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






