
റിയാദ്: അല്‍ അഹ്‌സയിലുണ്ടായ വാഹനാപകടത്തില്‍ ഒന്‍പതു പേര്‍ തല്‍ക്ഷണം മരിച്ചു. മരിച്ചവരില്‍ ഒരേ കുടുംബത്തിലെ മാതാപിതാക്കളും അഞ്ച് മക്കളും ഉള്‍പ്പെടും. അല്‍ അഹ്‌സ ഗവര്‍ണറേറ്റിലെ അല്‍ ഉയൂണ്‍-അല്‍ ഉഖൈര്‍ റോഡില്‍ രണ്ടു കാറുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചാണ് ദുരന്തം. രണ്ടാമത്തെ വാഹനത്തിലുണ്ടായിരുന്ന രണ്ട് സൗദി യുവാക്കളാണ് അപകടത്തില്‍ മരിച്ച മറ്റ് രണ്ടുപേര്‍.

ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങളും പൂര്‍ണമായി തകര്‍ന്നു. യാത്രക്കാര്‍ കാറില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. സംഭവമറിഞ്ഞ് റെഡ് ക്രസന്റ്, സിവില്‍ ഡിഫന്‍സ്, ഈസ്‌റ്റേണ്‍ പ്രൊവിന്‍സ് ട്രാഫിക് പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ പുറത്തെടുക്കുമ്പോഴേക്കും ഒന്‍പതുപേരും മരിച്ചിരുന്നു. മൃതദേഹം അല്‍ ഹസ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

വാഹനം പെട്ടെന്ന് നിയന്ത്രണം വിട്ടതോടെ വെട്ടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് ട്രാഫിക് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
സൗദി പ്രസ് ഏജന്‍സിയും ട്രാഫിക് വിഭാഗവും നല്‍കിയ ഔദ്യോഗിക വിവരങ്ങള്‍ അനുസരിച്ച് അപകടത്തില്‍പ്പെട്ട കുടുംബത്തിലെ അച്ഛന്‍, അമ്മ, മൂന്ന് ആണ്‍മക്കള്‍, രണ്ട് പെണ്‍മക്കള്‍ എന്നിവരാണ് മരിച്ചത്. ഇവരുടെ പേരുകള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






