
റിയാദ്: പ്രവാസി വെല്‍ഫെയര്‍ ഫുട്ബോള്‍ ക്ലബ് സംഘടിപ്പിച്ച ഇന്റേണല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ക്രൗണ്‍ വാരിയേഴ്സ് ചാമ്പ്യന്മാരായി. ഫൈനല്‍ പോരാട്ടത്തില്‍ റെഡ് ടൈറ്റന്‍സിനെ കീഴടക്കിയാണ് ക്രൗണ്‍ വാരിയേഴ്സ് കിരീടം ചൂടിയത്. ക്രൗണ്‍ വാരിയേഴ്സ്, റെഡ് ടൈറ്റന്‍സ് എന്നിവര്‍ക്ക് പുറമെ റിയാദ് ഫാല്‍ക്കണ്‍സ്, റാപ്റ്റേഴ്സ് എഫ്സി, ബ്ലെയ്സ് എഫ്സി, യങ് തണ്ടേഴ്സ് എന്നീ ആറു ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരച്ചത്.

റെഡ് ടൈറ്റന്‍സിന്റെ ഫാസിലാണ് ടൂര്‍ണമെന്റിലെ മികച്ച കളിക്കാരന്. റിയാദ് ഫാല്‍ക്കണ്‍സിന്റെ റിയാസ് പുലിക്കാടന് ടോപ് സ്കോററായും, റെഡ് ടൈറ്റന്‍സിന്റെ നിസാര്‍ മികച്ച ഗോള്‍കീപ്പറായും തിരഞ്ഞെടുത്തു. ക്രൗണ്‍ വാരിയേഴ്സിന്റെ സല്മാന് കല്ലിങ്ങല്‍ മികച്ച ഡിഫെന്‍ഡറായും, സഹതാരം ഷമീം ചെറുപ്ലശ്ശേരി മികച്ച ഫോര്‍വേഡായും തിളങ്ങി. റെഡ് ടൈറ്റന്‍സിന്റെ ഹാരിസ് കടംതൊടി എമര്‍ജിങ് പ്ലെയറായും സഹല്‍ ആനപ്പടി റൈസിങ് സ്റ്റാറായും തിരഞ്ഞെടുത്തു. ബ്ലെയ്സ് എഫ്സിയുടെ ഹിഷാം വയനാട് ലെഗസി പ്ലെയര്‍ അവാര്‍ഡിന് അര്‍ഹനായി.

മത്സരങ്ങള്‍ക്ക് മുന്നോടിയായി പ്രവാസി വെല്‍ഫെയര്‍ പ്രതിനിധികളായ അഷ്റഫ് ബിനു, നസീര്‍ നദ്വി, ഷബീര്‍ ചുങ്കം എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു. സമാപന ചടങ്ങില്‍ ടൂര്‍ണമെന്റ് കണ്‍വീനര്‍ അന്‍വര്‍ പി.എന്‍ സ്വാഗതവും നൗഷാദ് വേങ്ങര നന്ദിയും പറഞ്ഞു. പ്രവാസി വെല്‍ഫെയര്‍ റിയാദ് സെന്‍ട്രല്‍ പ്രസിഡന്റ് ബാരിഷ് ചെമ്പകശ്ശേരി, ജനറല്‍ സെക്രട്ടറി എം.പി. ഷഹ്ദാന്‍ എന്നിവര്‍ക്കു പുറമെ അദ്നാന് (രജിസ്ട്രേഷന്), ഷബീര്‍ മുത്തു (ഭക്ഷണം), റാഫി വേങ്ങര (റിഫ്രെഷ്മെന്റ്), ഫെബിന് (ടൈം മാനേജ്മെന്റ്), നൗഷാദ് (ടെക്നിക്കല്‍/റഫറി), ഹിഷാം (മെഡിക്കല്‍), റിയാസ് പുലിക്കടന് (മീഡിയ), അബ്ദു, റഫീഖ് (സൗണ്ട് & അനൗണ്‍സ്മെന്റ്), ഷബീര്‍ പറമ്പില്‍, നൗഫല്‍ പി.എ, മഹേഷ് (ഗ്രൗണ്ട് മാനേജ്മെന്റ്), നിയാസ് അലി, നസീര്‍ നദ്വി (ഡിസിപ്ലിന്‍), അഷ്റഫ് ബിനു, അനസ് എം.കെ (വോളണ്ടിയര്‍ ക്യാപ്റ്റന്മാര്) എന്നിവര്‍ നേതൃത്വം നല്കി.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






