Sauditimesonline

trichur
ഓണക്കാഴ്ചകളുടെ മേളപ്പെരുക്കം; റിയാദില്‍ 'പാലക്കാടന്‍ ഓണം'

റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ ‘ഓണം പോന്നോണം’

റിയാദ്: വിവിധ കലാകായിക പരിപാടികളോടെ റിയാദ് ഇന്ത്യന്‍ അസോസിയേഷന്റെ (റിയ) ‘ഓണം പോന്നോണം’ അരങ്ങേറി. അല്‍മാസ് ഹാളില്‍ നടന്ന പരിപാടിയില്‍ കുട്ടികള്‍ക്കായി കളറിങ് മത്സരം, തിരുവാതിരക്കളി, വഞ്ചിപ്പാട്ട്, മാവേലിയെ വരവേല്‍ക്കല്‍ എന്നിവ നടന്നു. മുന്‍ സെക്രട്ടറി ടി.എന്‍.ആര്‍. നായരുടെ നേതൃത്വത്തില്‍ വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.

പ്രസിഡന്റ് ബിജു ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്‌കാരിക സമ്മേളനം സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. അഹമ്മദ് ഇംതിയാസ് (റിയാദ് തമിഴ് സംഘം), സലിം കലക്കര (ഒ.ഐ.സി.സി), ഷിബു ഉസ്മാന്‍ (റിയാദ് മീഡിയ ഫോറം), നൗഷാദ് ആലുവ (ഡബ്ല്യു.എം.എഫ്), സാബു പത്താടി (ഷിഫ മലയാളി സമാജം), സുധീര്‍ കുമ്മില്‍ (നവോദയ), റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ സെക്രട്ടറി എസ്സാക്കി, ട്രഷറര്‍ മഹേഷ് മുരളീധരന്‍, എക്‌സിക്യൂട്ടീവ് അംഗം ജോണ്‍ ക്ലീറ്റസ്, അബ്ദുല്‍ സലാം എന്നിവര്‍ പ്രസംഗിച്ചു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ മാസം 25ന് പ്രിന്‍സ് സുല്‍ത്താന്‍ മിലിറ്ററി ആശുപത്രിയില്‍ നടക്കുന്ന രക്തദാന ക്യാമ്പിന്റെ പോസ്റ്റര്‍ പ്രിന്‍സ് സുല്‍ത്താന്‍ മിലിറ്ററി ഹോസ്പിറ്റലിലെ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. മജീദ് പ്രകാശനം ചെയ്തു. ഹ്യൂമാനിറ്റേറിയന്‍ കണ്‍വീനര്‍ ഷാജി കലമര്‍ കണ്ടിയില്‍ രക്തദാന ക്യാമ്പ് വിശദീകരിച്ചു.

മലേഷ്യയിലെ പിനാങ്ങില്‍ നടന്ന അന്താരാഷ്ട്ര സിലമ്പം (മാര്‍ഷ്യല്‍ ആര്‍ട്ട്) ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടിയ സംഘടനാംഗങ്ങളുടെ മക്കളായ ആരാധന ശ്രീ വി, അദ്വിക് വൈഭവം വി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. വാസ്‌കുലാര്‍ സ്‌ക്രീനിങ് ക്യാമ്പ് വിജയകരമായി പൂര്‍ത്തിയാക്കിയ മെഡിക്കല്‍ വേള്‍ഡ് പോളിക്ലിനിക്കിനുള്ള ഉപഹാരം മാനേജിങ് ഡയറക്ടര്‍ ഡോ. മുഹമ്മദ് ഇബ്രാഹിം അബ്ദുല്‍ മജീദ്, ഡോ. സന്തോഷ് എന്നിവര്‍ക്കു സമ്മാനിച്ചു.

റിയാദ് ഇന്ത്യന്‍ അസോസിയേഷനും അല്‍ അസാഫ് ഫുട്‌ബോള്‍ അക്കാദമിയും സംയുക്തമായി കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനവും നടന്നു. അക്കാദമി പരിശീലകനും ഇന്ത്യന്‍ സ്‌കൂള്‍ ഫിസിക്കല്‍ എജുക്കേഷന്‍ വിഭാഗം മേധാവിയുമായ ഷഫീഖ് ഇസ്മായിലും റിയ ഭാരവാഹികളും ചേര്‍ന്ന് ലോഗോ പ്രകാശനം നിര്‍വഹിച്ചു. ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ കണ്‍വീനര്‍ അരുള്‍ നടരാജന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി സൂരജ് വത്സല നന്ദിയും പറഞ്ഞു. ഭാരവാഹികളായ ബിജു ജോസഫ്, എസ്സാക്കി, അരുള്‍ നടരാജന്‍, മഹേഷ് മുരളീധരന്‍, അഡ്‌വൈസറി ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top