Sauditimesonline

trichur
ഓണക്കാഴ്ചകളുടെ മേളപ്പെരുക്കം; റിയാദില്‍ 'പാലക്കാടന്‍ ഓണം'

ഓണക്കാഴ്ചകളുടെ മേളപ്പെരുക്കം; റിയാദില്‍ ‘പാലക്കാടന്‍ ഓണം’

റിയാദ്: പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷന്‍ ‘പാലക്കാടന്‍ ഓണം 2026’ വിപുലമായ കലാസാംസ്‌കാരിക പരിപാടികളോടെ ആഘോഷിച്ചു. റിയാദിലെ ഫഌമിങ്കോ മാള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു.
ചെണ്ടമേളത്തിന്റെയും നാസിക് ഡോളിന്റെയും അകമ്പടിയോടെ മഹാബലിയെ എതിരേറ്റതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. വിഭവസമൃദ്ധമായ ഓണസദ്യ, പൂക്കളം, വടംവലി മത്സരം, തിരുവാതിരക്കളി, ഗാനമേള, ഡിജെ കൂടാതെ നാട്ടില്‍നിന്നുള്ള കലാകാരന്മാരും കലാസംഘങ്ങളും അവതരിപ്പിച്ച വിവിധ സാംസ്‌കാരിക പരിപാടികളും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.

സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് ശ്യാം സുന്ദര്‍ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ കബീര്‍ പട്ടാമ്പി, ചീഫ് കോഓര്‍ഡിനേറ്റര്‍ ബാബു പട്ടാമ്പി, പ്രോഗ്രാം കണ്‍വീനര്‍മാരായ അനസ്, മനു മണ്ണാര്‍ക്കാട്, സാമൂഹിക പ്രവര്‍ത്തകരായ ഷിഹാബ് കൊട്ടുകാട്, നൗഷാദ് ആലുവ (ഡബ്ല്യു.എം.എഫ്), റഹ്മാന്‍ മുനമ്പത്ത് (എം.കെ. ഫുഡ്‌സ്), സനു മാവേലിക്കര, ബിന്യാമിന്‍ ബിര്‍ളു (ഡബ്ല്യു.എം.എഫ്), ഫ്‌ലൈയിന്‍കോ സാബിദ്, നൗഷാദ് കിളിമാനൂര്‍, ഷിഹാബ് കരിമ്പാറ എന്നിവര്‍ ചടങ്ങില്‍ ഓണാശംസകള്‍ നേര്‍ന്നു.

സെക്രട്ടറി മുസ്തഫ എടത്തനാട്ടുകര സ്വാഗതവും ട്രഷറര്‍ അബ്ദുള്‍ റൗഫ് നന്ദിയും പറഞ്ഞു. നിര്‍വാഹക സമിതി അംഗങ്ങളായ ഷാജീവ് ശ്രീകൃഷ്ണപുരം, ഷഫീര്‍ പത്തിരിപ്പാല, മനാഫ് പൂക്കാട്ടില്‍, സുരേഷ് ആലത്തൂര്‍, അനീഷ്, വാസുദേവന്‍, ജംഷാദ് വാക്കയില്‍, അന്‍വര്‍ സാദത്ത്, ഇസ്ഹാഖ്, ആഷിഫ്, ആഷിഖ്, മഹേഷ് ജയ്, അബൂബക്കര്‍, മധു, മുജീബ്, ഷബീര്‍ അലനല്ലൂര്‍, ഷഹീര്‍ കോട്ടക്കാട്ടില്‍, സുബീര്‍, നഫാസ്, ഫൈസല്‍ പാലക്കാട്, ഫൈസല്‍ ബഹസ്സന്‍, വിഘ്‌നേഷ്, അഷ്‌റഫ് അപ്പക്കാട്ടില്‍, സുബിന്‍, റിസ്‌വാന്‍, രതീഷ് അലനല്ലൂര്‍, ഷാനവാസ്, അജ്മല്‍ എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top