Sauditimesonline

MUSIC
ജിദ്ദയില്‍ 'ഫര്‍ഹത് വതന്‍' അറേബ്യന്‍ സംഗീത വിരുന്ന്

വി.കെ. ശ്രീകണ്ഠന്‍ എം.പി റിയാദില്‍; എയര്‍പോര്‍ട്ടില്‍ ഊഷ്മള സ്വീകരണം

റിയാദ്: ത്രിദിന ഹ്രസ്വ സന്ദര്‍ശനത്തിനായി സൗദിയിലെത്തിയ പാലക്കാട് എം.പിയും കോണ്‍ഗ്രസ് നേതാവുമായ വി.കെ. ശ്രീകണ്ഠന് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം. ഒഐസിസി സംഘടിപ്പിക്കുന്ന വിവിധ സംഘടനാ പരിപാടികളില്‍ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം റിയാദിലെത്തിയത്. സന്ദര്‍ശന വേളയില്‍ സംഘടനാ പ്രവര്‍ത്തകരുമായും പ്രവാസി സമൂഹവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

വിമാനത്താവളത്തിലെത്തിയ എം.പിയെ ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കരയുടെ നേതൃത്വത്തില്‍ ഭാരവാഹികളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. പ്രവര്‍ത്തകരുമായി സൗഹൃദം പങ്കുവെച്ച എം.പി, സ്‌നേഹോഷ്മള സ്വീകരണത്തിന് നന്ദി അറിയിച്ചു.

ഭാരവാഹികളായ ഷംനാദ് കരുനാഗപ്പള്ളി, മുഹമ്മദലി മണ്ണാര്‍ക്കാട്, ശിഹാബ് കൊട്ടുകാട്, അമീര്‍ പട്ടണത്ത്, സുരേഷ് ശങ്കര്‍, ഹക്കീം പട്ടാമ്പി, അശ്‌റഫ് മേച്ചേരി, മൃദുല വിനീഷ്, മൊയ്തീന്‍ മണ്ണാര്‍ക്കാട്, സൈനുദ്ധീന്‍ പാലക്കാട്, റഫീഖ് പട്ടാമ്പി, വിനീഷ് എന്നിവര്‍ സംബന്ധിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top