
റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി ‘പീപ്പിള്‍സ് പാര്‍ലമെന്റ്’ സംഘടിപ്പിക്കുന്നു. പാലക്കാട് പാര്‍ലമെന്റ് അംഗം വി കെ ശ്രീകണ്ഠന് മുഖ്യാതിഥിയാകും. സെപ്തംബര്‍ 24 വ്യാഴം വൈകീട്ട് 8.00ന് ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തിലാണ് പരിപാടി. സമകാലിക രാഷ്ട്രീയ സംഭവങ്ങളും പ്രവാസി പ്രശ്നങ്ങളും ക്ഷേമകാര്യങ്ങളും ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. എംപിക്ക് സ്വീകരണ പരിപാടിയും ഒരുക്കും.

എം.പിയുടെ സന്ദര്‍ശനം റിയാദിലെ ഒഐസിസി പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരണമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. സംഘടനയുടെ വിവിധ ഘടകങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തും. ഒഐസിസിയുടെ വിവിധ യോഗങ്ങളിലും പ്രവര്‍ത്തകരുമായി കൂടിക്കാഴ്ചകളിലും അദ്ദേഹം പങ്കെടുക്കും.

വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






