Sauditimesonline

COJOINED
വേര്‍പിരിഞ്ഞ് പുതിയ ജീവിതത്തിലേക്ക്: ജാന്‍സിക്കും ഡെയ്‌സിക്കും ഇനി സ്വതന്ത്രമായി പറക്കാം

ജിദ്ദയില്‍ ‘ഫര്‍ഹത് വതന്‍’ അറേബ്യന്‍ സംഗീത വിരുന്ന്

ജിദ്ദ: സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ‘ഫര്‍ഹത് വതന്‍’ അറേബ്യന്‍ മ്യൂസിക്കല്‍ നൈറ്റ് സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 24 വ്യാഴാഴ്ച വൈകുന്നേരം 4 മുതല്‍ രാത്രി 12 വരെ ലുലു ബഗ്ദാദിയയിലാണ് പരിപാടി.

അറബ് പൈതൃകവും ആധുനിക സംഗീതവും കോര്‍ത്തിണക്കുന്ന ആഘോഷരാവില്‍ പ്രശസ്ത ഗായിക ദിക്രിയുടെ പ്രത്യേക സംഗീത വിരുന്ന് അരങ്ങേറും. ജിദ്ദയിലെ പ്രമുഖ ഗായകന്‍ ഷബീറും സംഘവും വേദിയിലെത്തും. അറബിക് ഗാനങ്ങള്‍, അറേബ്യന്‍ ലൈവ് ഫ്യൂഷന്‍, വിവിധ കലാപ്രകടനങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.

കലാപ്രതിഭകളെ കണ്ടെത്തുന്നതിനായി ടാലന്റ് ഹണ്ട്, അറബിക് ഗാനം, സൂപ്പര്‍ സിംഗിംഗ്, കളറിംഗ്, പെയിന്റിംഗ്, ഡ്രോയിംഗ്, മെഹന്ദി, ഫേസ് പെയിന്റിംഗ് തുടങ്ങിയ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ നടക്കും. താല്പര്യമുള്ളവര്‍ വ്യാഴാഴ്ച വൈകീട്ട് 4.00ന് മണിക്ക് ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ബഗ്ദാദിയ ശാഖയും ബംഗീശം മാപ്പിള ടീമും ചേര്‍ന്നാണ് പരിപാടി ഒരുക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top