Sauditimesonline

KPM SADIQ
കോടിയേരിയുടെ ഓര്‍മകളില്‍ കേളി; റിയാദിലും പരിസര പ്രദേശങ്ങളിലും അനുസ്മരണ യോഗങ്ങള്‍

സൗദി മലയാളി ലിറ്റററി ഫെസ്റ്റിന് തുടക്കം; എം.എന്‍. കാരശ്ശേരി ഉദ്ഘാടനം ചെയ്തു

ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റര്‍ ‘സൗദി മലയാളി ലിറ്റററി ഫെസ്റ്റ്’ രണ്ടാം സീസണിന് ദമ്മാമില്‍ തുടക്കം. പ്രസിഡന്റ് സാജിദ് ആറാട്ടുപുഴയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്‌കാരിക സദസ്സില്‍ പ്രമുഖ എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ എം.എന്‍. കാരശ്ശേരി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ചെറുകഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ പി.കെ. പാറക്കടവ് മുഖ്യപ്രഭാഷണം നടത്തി. സമാജം ദേശീയാധ്യക്ഷന്‍ മാലിക് മഖ്ബൂല്‍ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു.

പ്രവാസലോകത്ത് സാഹിത്യ, സാംസ്‌കാരിക രംഗത്ത് മലയാളി സമാജം നടത്തുന്ന പ്രവര്‍ത്തനങ്ങളെ എം.എന്‍. കാരശ്ശേരി അഭിനന്ദിച്ചു. ഭാഷയും സാഹിത്യവും സമകാലിക സാമൂഹിക സാഹചര്യങ്ങളും കോര്‍ത്തിണക്കിയുള്ള ഉദ്ഘാടന പ്രസംഗം സദസ്സിന് നവ്യാനുഭവമായി. മിന്നല്‍കഥകള്‍ കോര്‍ത്തിണക്കിയുള്ള പി.കെ. പാറക്കടവിന്റെ പ്രഭാഷണവും ശ്രദ്ധേയമായി.

ടി.ഡി. രാമകൃഷ്ണന്‍, ഡോ. ഖദീജ മുംതാസ്, സംവിധായകന്‍ കമല്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, ഇന്ദു മേനോന്‍, കവി വീരാന്‍കുട്ടി, മുഖ്താര്‍ ഉദരംപൊയില്‍, ചലച്ചിത്ര താരം ഇര്‍ഷാദ് അലി തുടങ്ങിയ പ്രമുഖര്‍ വരും ദിവസങ്ങളില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഫെസ്റ്റിന്റെ ഭാഗമായി ചിത്രകല, നാടകം, അഭിനയം തുടങ്ങിയ മേഖലകളില്‍ ശില്‍പശാലകളും പരിശീലനക്കളരികളും സംഘടിപ്പിക്കും.

ചടങ്ങില്‍ പ്രവാസി വ്യവസായിയും ചലച്ചിത്ര നിര്‍മാതാവുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന ‘ജോളിവുഡ് സ്‌റ്റോറി’ എന്ന പുസ്തകം എം.എന്‍. കാരശ്ശേരി പി.കെ. പാറക്കടവിന് നല്‍കി പ്രകാശനം ചെയ്തു. പ്രവിശ്യയിലെ എഴുത്തുകാരായ മന്‍സൂര്‍ പള്ളൂര്‍, മോഹന്‍ വസുധ എന്നിവരുടെ പുതിയ പുസ്തകങ്ങളുടെ കവര്‍ പേജ് പ്രകാശനവും വേദിയില്‍ നടന്നു.

സാമൂഹികസാംസ്‌കാരിക രംഗത്തെ പ്രമുഖരായ അഹമ്മദ് പുളിക്കല്‍, അബ്ദുല്‍ ഖാദര്‍, പ്രദീപ് കൊട്ടിയം, ബിജു കല്ലുമല, ഷാജി മതിലകം, നാസ് വക്കം തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. വിവിധ കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി. ഷനീബ് അബൂബക്കര്‍ സ്വാഗതവും നസീര്‍ പുന്നപ്ര നന്ദിയും പറഞ്ഞു. ഡോ. അജി വര്‍ഗീസ്, ദിവ്യ നവീന്‍ എന്നിവര്‍ അവതാരകരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top