Sauditimesonline

NURSE
സൗദിയില്‍ കാറപകടം; മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ അഞ്ച് മരണം

നജ്‌റാനില്‍ വിദ്യാലയത്തിന് നേരെ ഹൂതി ആക്രമണം

റിയാദ്: സൗദി അറേബ്യയിലെ അതിര്‍ത്തി പ്രദേശമായ നജ്‌റാനില്‍ വിദ്യാലയത്തിന് നേരെ ഹൂതി ആക്രമണം. ഒക്ടോബര്‍ 2ന് നടന്ന ആക്രമണത്തില്‍ സ്‌കൂള്‍ കെട്ടിടം ഭാഗികമായി തകര്‍ന്നു. വെളളിയാഴ്ച സ്‌കൂള്‍ അവധി ആയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി സുരക്ഷ മുന്‍കരുതല്‍ സ്വീകരിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

തെക്കുപടിഞ്ഞാറന്‍ നഗരമായ ഖമീസ് മുശൈത് ലക്ഷ്യമാക്കി ഹൂതികള്‍ തൊടുത്ത മൂന്ന് ബാലസ്റ്റിക് മിസൈലുകള്‍ ആകാശത്ത് തകര്‍ത്തതായി സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ അറിയിച്ചു. സൗദി വ്യോമ പരിധിയില്‍ കണ്ടെത്തിയ നാല് ഹൂതി ഡ്രോണുകള്‍ തടഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
സാധാരണക്കാരെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആക്രമിക്കുന്നത് ഭീരുത്വമാണെന്ന് പ്രതിരോധ മന്ത്രാലയം കുറ്റപ്പെടുത്തി. രാജ്യത്തിന്റെ സുരക്ഷയ്ക്കും ജനങ്ങളുടെ ജീവനും ഭീഷണിയാകുന്ന ഏതൊരു നീക്കത്തിനും ശക്തമായ തിരിച്ചടി നല്‍കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top