Sauditimesonline

NESTO
പൊന്നുമായി വിന്‍, കാറുമായി ഡ്രൈവ്; നെസ്‌റ്റോയില്‍ സമ്മാനമഴ, ഒപ്പം പ്രൈസ് സുനാമിയും

പൊന്നുമായി വിന്‍, കാറുമായി ഡ്രൈവ്; നെസ്‌റ്റോയില്‍ സമ്മാനമഴ, ഒപ്പം പ്രൈസ് സുനാമിയും

റിയാദ്: ഹൈപ്പര്‍ നെസ്‌റ്റോ ഒരുക്കുന്ന ‘വിന്‍ ആന്‍ഡ് ഡ്രൈവ്’ പ്രൊമോഷന്‍ പദ്ധതിയുടെ ഭാഗമായി സ്വര്‍ണനാണയ വിജയികളെ പ്രഖ്യാപിച്ചു. സൗദി അറേബ്യയിലെ എല്ലാ നെസ്‌റ്റോ ബ്രാഞ്ചുകളില്‍ നിന്നും പര്‍ച്ചേസ് ചെയ്യുന്നവര്‍ക്കായി ഒരുക്കിയ വന്‍ സമ്മാന പദ്ധതിയുടെ ആദ്യ ഘട്ടമാണിത്.

സൗദിയിലെ ഓരോ ബ്രാഞ്ചില്‍ നിന്നും മൂന്ന് വിജയികള്‍ക്ക് 4 ഗ്രാം വീതം സ്വര്‍ണനാണയം സമ്മാനമായി വിതരണം ചെയ്യും. ഇതിനുപുറമെ, മെഗാ ബംബര്‍ ഭാഗ്യശാലികളെ കാത്തിരിക്കുന്നത് 12 ഫോര്‍ച്ചുണര്‍ കാറുകളാണ്. വരും ആഴ്ചകളില്‍ കാറുകളുടെ നറുക്കെടുപ്പും പ്രഖ്യാപനവും നടക്കുമെന്ന് നെസ്‌റ്റോ മാനേജ്‌മെന്റ് അറിയിച്ചു.

സമ്മാനപ്പെരുമഴയ്ക്ക് പുറമെ, ഉപഭോക്താക്കള്‍ക്കായി ‘െ്രെപസ് സുനാമി’ എന്ന പേരില്‍ വന്‍ വിലക്കുറവ് പ്രൊമോഷനും നെസ്‌റ്റോ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 4, 5, 6 ദിവസങ്ങളില്‍ സൗദിയിലെ എല്ലാ നെസ്‌റ്റോ ബ്രാഞ്ചുകളിലും ഓഫറുകള്‍ ലഭ്യമാകും.

സൂപ്പര്‍ മാര്‍ക്കറ്റ്, ഗ്രോസറി, ടെലികോം, ഫ്രഷ് വിഭാഗങ്ങള്‍ ഉള്‍പ്പെടെ എല്ലാ കാറ്റഗറികളിലെയും ഉല്‍പ്പന്നങ്ങള്‍ക്ക് ഇതുവരെ ലഭ്യമായതില്‍ ഏറ്റവും മികച്ച വിലക്കുറവും ഡീലുകളുമാണ് പ്രൈസ് സുനാമിയിലൂടെ ഒരുക്കിയിരിക്കുന്നതെന്നും നെസ്‌റ്റോ മാനേജ്‌മെന്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top