Sauditimesonline

KPM SADIQ
കോടിയേരിയുടെ ഓര്‍മകളില്‍ കേളി; റിയാദിലും പരിസര പ്രദേശങ്ങളിലും അനുസ്മരണ യോഗങ്ങള്‍

കോടിയേരിയുടെ ഓര്‍മകളില്‍ കേളി; റിയാദിലും പരിസര പ്രദേശങ്ങളിലും അനുസ്മരണ യോഗങ്ങള്‍

റിയാദ്: കേളി കലാ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരണം രണ്ട് ദിവസങ്ങളിലായി വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. റിയാദ് നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും 12 ഏരിയകളെ അഞ്ച് മേഖലകളാക്കി തിരിച്ചായിരുന്നു പരിപാിെ. ് മേഖലാതലത്തിലും, ദവാദ്മി, മുസാഹ്മിയ, അല്‍ഖര്‍ജ് എന്നിവിടങ്ങളില്‍ പ്രത്യേകമായും അനുസ്മരണ യോഗങ്ങള്‍ നടന്നു.

പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് ഊര്‍ജവും ആത്മവിശ്വാസവും പകര്‍ന്നുനല്‍കിയ കോടിയേരിയുടെ രാഷ്ട്രീയ സങ്കല്‍പ്പങ്ങളും സംഘടനാ ശൈലിയും വിവിധ യോഗങ്ങളില്‍ അനുസ്മരിച്ചു. ആഭ്യന്തരമന്ത്രിയായിരിക്കെ ജനമൈത്രി പൊലീസിംഗ് ഉള്‍പ്പെടെയുള്ള പദ്ധതികളിലൂടെ പൊലീസ് സംവിധാനത്തെ ജനകീയമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചുവെന്ന് ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടി. കോടിയേരിയോടുള്ള ആദരസൂചകമായി തലശ്ശേരിയിലെ ആശ്രയ സാന്ത്വന കേന്ദ്രത്തിലെ അന്തേവാസികള്‍ക്കുള്ള കേളിയുടെ ജീവകാരുണ്യ സഹായം കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടരുന്ന കാര്യവും ഭാരവാഹികള്‍ ഓര്‍ത്തെടുത്തു.

ബത്ഹ ലൂഹ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ കേളി രക്ഷാധികാരി സമിതി അംഗം ശ്രീഷ സുകേഷ് അധ്യക്ഷത വഹിച്ചു. മോഹന്‍ദാസ് ചേര്‍ത്തല സ്വാഗതവും, സിജിന്‍ കൂവള്ളൂര്‍ അനുസ്മരണ പ്രഭാഷണവും, മുഹമ്മദ് ഷാഫി നന്ദിയും പറഞ്ഞു. പ്രഭാകരന്‍ കണ്ടോന്താര്‍, സെബിന്‍ ഇഖ്ബാല്‍, ഷഹീബ വി.കെ. തുടങ്ങിയവര്‍ സംസാരിച്ചു.

അസീസിയ ഗ്രേറ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന യോഗത്തില്‍ സുരേഷ് കണ്ണപുരം അധ്യക്ഷത വഹിച്ചു. പ്രദീപ് ആറ്റിങ്ങല്‍ സ്വാഗതവും, ബൈജു ബാലചന്ദ്രന്‍ അനുസ്മരണ കുറിപ്പും അവതരിപ്പിച്ചു. ഗീവര്‍ഗീസ് ഇടിച്ചാണ്ടി, ഷാജി റസാക്ക്, തോമസ് ജോയ്, കിഷോര്‍ ഇ. നിസാം, അജിത് പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.

അല്‍ബിലാദിയ ഇസ്തറാഹയില്‍ ഫിറോഷ് തയ്യില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അനിരുദ്ധന്‍ കീച്ചേരി സ്വാഗതവും, ഹാഷിം കുന്നുംതറ അനുസ്മരണ കുറിപ്പും അവതരിപ്പിച്ചു. ഷമീര്‍ കുന്നുമ്മല്‍, ജോഷി പെരിഞ്ഞനം തുടങ്ങിയവര്‍ പങ്കെടുത്തു.

സ്വാദ് ഓഡിറ്റോറിയത്തില്‍ ഗഫൂര്‍ ആനമങ്ങാട് അധ്യക്ഷനായിരുന്നു. സതീഷ് വളവില്‍ സ്വാഗതവും, നൗഫല്‍ സിദ്ദീഖ് അനുസ്മരണവും നടത്തി. സീബ കൂവോട്, ഷാജി കെ.കെ., ഷാജു പെരുവയല്‍ എന്നിവര്‍ പ്രസംഗിച്ചു.

ലൂഹ ഓഡിറ്റോറിയത്തില്‍ സുനില്‍ കുമാര്‍ എസ്. അധ്യക്ഷത വഹിച്ച യോഗത്തില്‍ സമീര്‍ അബ്ദുല്‍ അസീസ് സ്വാഗതവും, സുജിത്ത് വി.എം. അനുസ്മരണ കുറിപ്പും അവതരിപ്പിച്ചു. സുരേന്ദ്രന്‍ കൂട്ടായി, സിംനേഷ് വയനാട്, നസീര്‍ മുള്ളൂര്‍ക്കര, ജവാദ് പരിയാട്ട് എന്നിവര്‍ സംസാരിച്ചു.

ദവാദ്മിയില്‍ രാജേഷിന്റെയും, അല്‍ഖര്‍ജില്‍ പ്രദീപ് കൊട്ടാരത്തിലിന്റെയും, മുസാഹ്മിയയില്‍ ഷമീര്‍ പുലാമന്തോളിന്റെയും അധ്യക്ഷതയില്‍ അനുസ്മരണ യോഗങ്ങള്‍ ചേര്‍ന്നു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, ചന്ദ്രന്‍ തെരുവത്ത്, മുജീബ് കെ.കെ. തുടങ്ങിയ പ്രമുഖ ഭാരവാഹികളും വിവിധ സ്ഥലങ്ങളിലെ ചടങ്ങുകളില്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top