Sauditimesonline

KPM SADIQ
കോടിയേരിയുടെ ഓര്‍മകളില്‍ കേളി; റിയാദിലും പരിസര പ്രദേശങ്ങളിലും അനുസ്മരണ യോഗങ്ങള്‍

ലഹരിവിരുദ്ധ ബോധവല്‍ക്കരണം: റിസയുടെ ‘ദശലക്ഷം സന്ദേശ’ കാമ്പയിന് തുടക്കം

റിയാദ്: അന്താരാഷ്ട്ര എന്‍ജിഒ സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടി ‘റിസ’യുടെ പതിനാലാമത് ‘ദശലക്ഷം സന്ദേശ’ കാമ്പയിന്‍ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2ന് ആരംഭിച്ചു. ആറാഴ്ച നീണ്ടുനില്‍ക്കുന്ന ഡിജിറ്റല്‍ പ്രചാരണം ശിശുദിനമായ നവംബര്‍ 14നാണ് സമാപിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാമൂഹിക കൂട്ടായ്മകള്‍, സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കുകള്‍, വെബ്‌സൈറ്റുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റ് ബ്രോഷറുകള്‍ എന്നിവയിലൂടെയാണ് ബോധവല്‍ക്കരണ സന്ദേശങ്ങള്‍ ജനങ്ങളിലെത്തിക്കുക. വിയന്ന എന്‍ജിഒ കമ്മിറ്റി അംഗമായ ഫൗണ്ടേഷന്‍, ഇന്ത്യയിലും വിദേശത്തുമുള്ള സമാന ചിന്താഗതിയുള്ള സംഘടനകളുമായി സഹകരിച്ചാണ് പ്രചാരണം.

ലഹരിമുക്തിക്കുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ ലഘുലേഖകളും ഹ്രസ്വചിത്രങ്ങളും 18 ഭാഷകളിലും, ‘ലഹരി എന്ന അപകടം തുടങ്ങുന്നതിനു മുന്‍പേ തടയുക’ എന്ന സന്ദേശമടങ്ങിയ വീഡിയോ 46 ഭാഷകളിലും കാമ്പയിന്റെ ഭാഗമായി പ്രസിദ്ധീകരിച്ചു. കൂടാതെ, സെപ്റ്റംബറില്‍ ആരംഭിച്ച റിസയുടെ ട്രെയിനര്‍ ട്രെയിനിങ് പരിപാടിയുടെ മൂല്യനിര്‍ണയ പരീക്ഷ ഒക്ടോബര്‍ 10ന് നടക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

പ്രോഗ്രാം കമ്മിറ്റി യോഗത്തില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. എസ്. അബ്ദുല്‍ അസീസ്, പ്രോഗ്രാം കണ്‍സല്‍ട്ടന്റ് ഡോ. എ.വി. ഭരതന്‍, ഡോ. തമ്പി വേലപ്പന്‍, പത്മിനി യു. നായര്‍, കരുണാകരന്‍ പിള്ള, ജോര്‍ജ് കുട്ടി മാക്കുളത്ത്, സൗദി ദമ്മാം റീജിയണല്‍ കോഡിനേറ്റര്‍ നൗഷാദ് ഇസ്മായില്‍ എന്നിവര്‍ പങ്കെടുത്തു. കാമ്പയിനുമായി സഹകരിക്കാന്‍ താല്പര്യമുള്ള സംഘടനകളും വ്യക്തികളും www.skfoundation.online, വാട്‌സ്ആപ്പ് +91 8301050144 ബന്ധപ്പെടണമെന്ന് സംഘാടകര്‍ന അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top