
ലൈലാ അഫ്‌ലാജ്: സൗദി അറേബ്യയിലെ ലൈലാ അഫ്‌ലാജില്‍ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. പാലക്കാട് മണ്ണാര്‍ക്കാട് തെങ്കര പറശ്ശേരി കാപ്പില്‍ ഉമ്മര്‍ (41) ആണ് മരിച്ചത്. റിയാദില്‍ നിന്ന് ഇരുനൂറ് കിലോമീറ്റര്‍ അകലെയാണ് അഫ്‌ലാജ്. 20 വര്‍ഷമായി ബക്കാല ജീവനക്കാരനായിരുന്നു.

പരേതനായ കാപ്പില്‍ അബു ഫാത്തിമ ദമ്പതികളുടെ മകനാണ്. ജസീലയാണ് ഭാര്യ. നിദ ഫാത്തിമ, മുഹമ്മദ് നഹീം, മുഹമ്മദ് നസല്‍ എന്നിവര്‍ മക്കളാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, മുസ്തഫ വേളൂരാന്‍, ലൈലാ അഫ്‌ലാജ് കെ.എം.സി.സി നേതാക്കളായ നാസര്‍ കൊടുവള്ളി, മുസ്തഫ, അറ്റോര്‍ണിയായ ഹംസ എന്നിവര്‍ രംഗത്തുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






