
റിയാദ്: ഹൂതി ആക്രമണത്തെ തുടര്‍ന്ന് അടച്ച കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം തുറക്കുന്നു. ടെര്‍മിനല്‍ ഒന്നും രണ്ടും ഒക്ടോബര്‍ 25 മുതല്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് വിമാനത്താവളം അധികൃതര്‍ അറിയിച്ചു. ആഭ്യന്തര സര്‍വീസുകള്‍ ഒന്നാം നമ്പര്‍ ടെര്‍മിനലും ദേശീയ വിമാനക്കമ്പനികളുടെ അന്താരാഷ്ട്ര സര്‍വീസുകള്‍ രണ്ടാം നമ്പര്‍ ടെര്‍മിനലിലുമായിരിക്കും.

വിമാനത്താവളം വീണ്ടും തുറക്കുന്നതിന്റെ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ യാത്രാ തിയതിയും സമയവും സംബന്ധിച്ച് എയര്‍ലൈന്‍ അധികൃതരുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ഉറപ്പുവരുത്തണമെന്ന് മാനേജ്‌മെന്റ് നിര്‍ദ്ദേശിച്ചു. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് ടിക്കറ്റും ബുക്കിംഗ് സ്റ്റാറ്റസും പരിശോധിക്കണം. ഇതു യാത്രാവേളകളിലെ അനാവശ്യ ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ആക്രമണത്തില്‍ 3, 4 ടെര്‍മിനലുകളിലാണ് കേടുപാടുകള്‍ സംഭവിച്ചത്. ഒക്‌ടോബര്‍ 10ന് അടച്ച എയര്‍പോര്‍ട്ടാണ് 25 ദിവസങ്ങള്‍ക്കു ശേഷം തുറന്നു പ്രവര്‍ത്തിക്കുന്നത്. ദേശീയ വിമാന കമ്പനികളായ സൗദി എയര്‍ലൈന്‍സ്, റിയാദ് എയര്‍ എന്നിവ അന്താരാഷ്ട്ര സര്‍വീസ് ആരംഭിക്കുന്നതോടെ കേരളം ഉള്‍പ്പെടെ ഇന്ത്യയിലേക്കു അടിയന്തിരമായി യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഹായകരമാകും. അതേസമയം, സൗദി ആസ്ഥാനമായ ഫ്‌ളൈനാസ്, ഫ്‌ളൈഅദീല്‍ എന്നിവ ഒക്‌ടോബര്‍ 25 മുതല്‍ സര്‍വീസ് ആരംഭിക്കുമോ എന്ന കാര്യം വ്യക്തമല്ല.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






