Sauditimesonline

norka care keli
നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കണമെന്ന് പ്രവാസി വെല്‍ഫെയര്‍

നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കണമെന്ന് പ്രവാസി വെല്‍ഫെയര്‍

റിയാദ്: നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രീമിയം നിരക്കുകള്‍ വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന് പ്രവാസി വെല്‍ഫെയര്‍ സെന്‍ട്രല്‍ പ്രൊവിന്‍സ് കമ്മിറ്റി ആവശ്യപ്പെട്ടു.
വര്‍ധിച്ച പ്രീമിയം തുക സാധാരണക്കാരായ പ്രവാസികള്‍ക്ക് കടുത്ത സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. പ്രായത്തിന്റെ അടിസ്ഥാനത്തില്‍ പ്രീമിയം നിരക്ക് കുത്തനെ ഉയരുന്നതുമൂലം മുതിര്‍ന്ന പ്രവാസികള്‍ക്കും മധ്യവയസ്‌കര്‍ക്കും പോളിസി പുതുക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇത് പ്രവാസി കുടുംബങ്ങളെ ആരോഗ്യപരവും സാമ്പത്തികവുമായ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുന്നുവെന്നും കമ്മിറ്റി വ്യക്തമാക്കി.

പദ്ധതിയുടെ പഴയതും പുതിയതുമായ പ്രീമിയം നിരക്കുകളും വര്‍ധനവിന്റെ മാനദണ്ഡങ്ങളും അധികൃതര്‍ പരസ്യപ്പെടുത്തണം. നിലവിലുള്ള അംഗങ്ങള്‍ക്ക് പരിരക്ഷ നഷ്ടപ്പെടാത്ത രീതിയില്‍ സംവിധാനമൊരുക്കണമെന്നും മുതിര്‍ന്ന പ്രവാസികള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും പ്രവാസി വെല്‍ഫെയര്‍ ആവശ്യപ്പെട്ടു. സുപ്രധാന നയപരമായ മാറ്റങ്ങള്‍ നടപ്പാക്കുന്നതിന് മുന്‍പ് പ്രവാസി സംഘടനകളുമായി ചര്‍ച്ച നടത്തണമെന്നും സംഘടന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top